ഇത് കാലാവസ്ഥ സംരക്ഷണത്തിന് വേണ്ടിയുള്ള ഒറ്റയാൾ പോരാട്ടം; ആർട്ടിക് മേഖലയിൽ പ്രതിഷേധം നടത്തി പെൺകുട്ടി

September 29, 2020

മനുഷ്യന്റെ ചൂഷണത്തിന് ഇരയായി കൊണ്ടിരിക്കുകയാണ് പ്രകൃതി. ഇത് പ്രകൃതിയിൽ വലിയ മാറ്റങ്ങൾക്കും പ്രത്യാഘാതങ്ങൾക്കും കാരണമാകും. എന്നാൽ പ്രകൃതിയുടെ സംരക്ഷണത്തറിന് വേണ്ടി കാലാവസ്ഥയുടെ സംരക്ഷണത്തിന് വേണ്ടിയുമൊക്കെ ശബ്ദം ഉയർത്തുന്ന നിരവധിപ്പേരെയും നാം കാണാറുണ്ട്ൽ. അത്തരത്തിൽ വേറിട്ട രീതിയിൽ പ്രതിഷേധം നടത്തി ശ്രദ്ധയാകർഷിക്കുകയാണ് ഒരു പതിനെട്ട് കാരി.  ആർട്ടിക് മേഖലയിൽ ഒറ്റയാൾ പോരാട്ടം നടത്തിയാണ് ഈ പതിനെട്ട് കാരി ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിക്കുന്നത്.

ബ്രിസ്റ്റൾ സ്വദേശിനിയായ മ്യാ റോസ് ക്രൈഗ് എന്ന പെൺകുട്ടിയാണ് ആർട്ടിക് മേഖലയിൽ സമുദ്ര പാളിയ്ക്ക് മുകളിൽ മണിക്കൂറുകളോളം ഇരുന്ന് പ്രതിഷേധിച്ചത്. ‘യൂത്ത് സ്ട്രൈക്ക് ഫോർ ക്ലൈമറ്റ്’ എന്നെഴുതിയ പ്ലക്കാർഡുമായി ആയിരുന്നു മ്യാ റോസിന്റെ പ്രതിഷേധ സമരം. അതേസമയം കാലാവസ്ഥ സംരക്ഷണത്തിന്റെ ഭാഗമായി 2018 മുതൽ ഫ്രൈഡേ ഫോർ ഫ്യൂച്ചർ എന്ന പ്രസ്ഥാനത്തിന് രൂപം നൽകിയിരുന്നു. ഇതിന്റ ഈഭാഗമായി എല്ലാ വർഷവും സെപ്റ്റംബർ 25 ക്ലൈമറ്റ് ആക്ഷൻ ഡേ ആയി ആചരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഈ പെൺകുട്ടി ആർട്ടിക് മേഖലയിൽ ഒറ്റയാൾ പോരാട്ടം നടത്തിയത്.

Read also: ഇന്ന് ലോക ഹൃദയ ദിനം; ഹൃദയത്തിന് നൽകാം ഏറെ കരുതലും ശ്രദ്ധയും

അതേസമയം ആർട്ടിക് മേഖലയിൽ വൻതോതിൽ മഞ്ഞുരുക്കം ഉണ്ടാകുന്നുണ്ട്. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കൂടിയാണ് മ്യാ റോസ് ക്രൈഗ് പ്രതിഷേധവുമായി ഇവിടെ എത്തിയത്. ഭൂമിയിൽ തന്നെ ഏറ്റവും വേഗത്തിൽ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ആവാസ വ്യവസ്ഥയാണ് ആർട്ടിക്കിലേത്. ഇത് ഗുരുതരമായ പ്രശ്നങ്ങൾക്കാണ് വഴി ഒരുക്കുന്നത്.

Story Highlights:climate activist mya rose craig protest