‘സമയമിതപൂർവ സായാഹ്നം’; നൃത്ത ചുവടുകളുമായി ക്ലിന്റൺ, വീഡിയോ ഏറ്റെടുത്ത് കേരളക്കര

September 23, 2020

‘സമയമിതപൂർവ സായാഹ്നം…’ ചമയങ്ങളും അലങ്കാരങ്ങളും ഇല്ല, ആഭരണങ്ങളോ നൃത്ത വേഷമോ ഇല്ല… പിപിഇ കിറ്റ് ധരിച്ച് ആശുപത്രി ഹാളിൽ നൃത്തച്ചുവടുകളുമായി എത്തുകയാണ് സുൽത്താൻ ബത്തേരി കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലെ ക്ലീനിങ് സ്റ്റാഫ്‌ ക്ലിന്റൺ റാഫേൽ. കൊവിഡ് സെന്ററിലെ രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കുമൊപ്പം നൃത്തം ചെയ്യുന്ന ക്ലിന്റന്റെ വീഡിയോ ഇതിനോടകം കേരളക്കര ഒന്നാകെ ഏറ്റെടുത്തുകഴിഞ്ഞു.

ബത്തേരി സെയ്ന്റ് മേരീസ് കോളേജ് ഹയർസെക്കൻഡറി സ്കൂളിലെ കൊവിഡ് സെന്ററിൽ ശുചീകരണത്തൊഴിലാളിയായെത്തിയ ക്ലിന്റൺ മുൻപ് മീനങ്ങാടിയിൽ നൃത്തവിദ്യാലയം നടത്തുകയായിരുന്നു. പത്ത് ദിവസം നീണ്ടു നിന്ന ജോലി കഴിഞ്ഞ് സ്വയം നിരീക്ഷണത്തിൽ പോകാൻ തുടങ്ങും മുൻപാണ് ക്ലിന്റൺ നൃത്ത ചുവടുകളുമായി രോഗികൾക്ക് മുൻപിൽ എത്തിയത്.

Read also:ഓക്സിജൻ സിലിണ്ടർ ഇല്ലാതെ 10 തവണ എവറസ്റ്റ് കീഴടക്കി; അംഗ് റിത ഷെര്‍പ ഇനി ഓർമ്മ

ഈ കൊവിഡ് കാലത്ത് ജോലിയോടൊപ്പം, രോഗികളുടെ മാനസിക ഉല്ലാസത്തിനുകൂടി സമയം കണ്ടെത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് നൽകാം ഒരു ബിഗ് സല്യൂട്ട് എന്ന ക്യാപ്ഷ്യനോടെ ആരോഗ്യജാഗ്രത ഫേസ്ബുക്ക് പേജിലാണ് ക്ലിന്റൺ റാഫേലിന്റെ നൃത്ത വീഡിയോ പ്രത്യക്ഷപ്പെട്ടത്. നൃത്തം അവസാനിക്കുമ്പോൾ അവിടെ കൂടിനിന്നവർ ക്ലിന്റന് മനസിന് നിറഞ്ഞ് കൈയടിക്കുന്നതും വീഡിയോയിൽ കാണാം.

Congrats team Wayanad ✌

Arogya Jagratha ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಸೆಪ್ಟೆಂಬರ್ 21, 2020

Story Highlights: clinton rafel dance wearing ppe kit