അത്ഭുതങ്ങൾ ഒളിപ്പിച്ച് കൂബർ പെഡി നഗരം
ഭൂമിക്കടിയിലെ കൂബർ പെഡി എന്ന അത്ഭുത നഗരത്തിന് ഒന്നും രണ്ടുമല്ല നിരവധിയാണ്ത്തെ പ്രത്യേകതകൾ.. അത്യാധുനീക സജീകരണങ്ങളോടു കൂടിയ നിരവധി കിടപ്പു മുറികൾ മനോഹരമായ സന്ദർശന മുറികൾ, അടുക്കള. ആർട്ട് ഗ്യാലറികൾ, പള്ളികൾ, ഹോട്ടലുകൾ, ബാറുകൾ..തുടങ്ങി വലിയ സംവിധാനങ്ങളോടെയാണ് ഇവിടം ഒരുക്കിയിരിക്കുന്നത്. ഇതിനും പുറമെ സൂര്യ പ്രകാശം ലഭിക്കാത്തതിനാൽ കൃത്രിമ ബൾബുകൾ, പച്ചപ്പിനായി ലോഹങ്ങൾ കൊണ്ടുള്ള മരങ്ങൾ … എന്നിവയൊക്കെ ഇവിടെ ഒരുക്കിയിട്ടുണ്ട്.
പക്ഷെ പുറമെ നിന്ന് നോക്കിയാൽ ആദ്യകാഴ്ചയിൽ വെറും തരിശു ഭൂമി എന്ന് മാത്രമേ തോന്നുകയുള്ളൂ, എന്നാൽ അകത്ത് കയറിയാൽ ഞെട്ടിക്കുന്ന കാഴ്ചകളാണ് നമ്മെ കാത്തിരിക്കുന്നത്. കാഴ്ചയിലുള്ള ഈ ഭംഗിയ്ക്ക് പുറമെ നിരവധിയാണ് ഈ നഗരത്തിന്റെ പ്രത്യേകതകൾ. രത്നങ്ങളുടെ അമൂല്യശേഖരം നിറച്ച ഓസ്ട്രേയിലയിലെ കൂബർ പെഡി നഗരത്തിൽ നിരവധി ആളുകൾ ഇപ്പോഴും താമസിക്കുന്നുണ്ട്. ക്ഷീരസ്ഫടികം (ഒപൽ) എന്നറിയപ്പെടുന്ന അപൂർവ രത്നത്തിന്റെ കലവറ കൂടിയാണ് ഈ പ്രദേശം.
Read also: ഇത് മോഹൻലാലിനൊപ്പമുള്ള അപൂർവ ചിത്രം; ‘ചക്രം’ സെറ്റിലെ ചിത്രം പങ്കുവെച്ച് വിദ്യാ ബാലൻ
ആദ്യ കാലങ്ങളിൽ ഈ അപൂർവ രത്നം തേടി നിരവധിയാളുകൾ ഇവിടേക്ക് എത്തിയിരുന്നു. എന്നാൽ ഇവിടുത്തെ അസഹനീയമായ ചൂടും കാലാവസ്ഥയും സഹിക്കാൻ കഴിയാതെ വന്നതോടെ ഇതിൽ നിന്നും രക്ഷ നേടുന്നതിനായി ഇവിടെ എത്തുന്നവർ ഭൂമിക്കടിയിൽ കുഴികൾ നിർമിക്കാൻ തുടങ്ങി. ഇത്തരത്തിൽ നിരവധി കുഴികൾ ഉണ്ടായതോടെ എല്ലാ സൗകര്യങ്ങളും ഒരുക്കി ഇവിടുത്തെ ആളുകൾ ഈ കുഴികൾ വാസയോഗ്യമാക്കി അവിടെ സ്ഥിരതാമസവും തുടങ്ങി. അങ്ങനെയാണ് ഭൂമിക്കടിയിൽ ഇത്ര മനോഹരമായ ഒരു നഗരം ഉണ്ടായത്.
Story highlights: coober pedy under ground homes