സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7354 പേര്‍ക്ക്; 6364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് 7354 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് കൊവിഡ് സാഹചര്യം രൂക്ഷമായി തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് സംസ്ഥാനത്ത് 22 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരില്‍ 672 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കത്തിലൂടെയാണ് 96 ശതമാനം പേര്‍ക്കും രോഗം ബാധിക്കുന്നത് എന്നത് അതീവ ഗൗരവ്വകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
130 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52755 സാമ്പിളുകള്‍ പരിശോധിച്ചു.
സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 61991 പേര്‍ നിലവില്‍ കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നുണ്ട്. അതേസമയം കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിഞ്ഞിരുന്ന 3420 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്
മലപ്പുറം -1040
തിരുവനന്തപുരം -935
എറണാകുളം -859
കോഴിക്കോട് -837
കൊല്ലം -583
ആലപ്പുഴ -524
തൃശൂര്‍ -484
കാസര്‍ഗോഡ് -453
കണ്ണൂര്‍ -432
പാലക്കാട് -374
കോട്ടയം -336
പത്തനംതിട്ട -271
വയനാട് -169
ഇടുക്കി -57
Story highlights: Covid 19 Corona Virus Kerala Latest Updates