സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2988 പേര്‍ക്ക്; 2738 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

September 11, 2020
15,768 New Covid cases Reported in Kerala

സംസ്ഥാനത്ത് 2988 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. 134 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും. 2738 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 285 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 477, മലപ്പുറം 372, കൊല്ലം 295, എറണാകുളം 258, കോഴിക്കോട് 239, കണ്ണൂര്‍ 225, കോട്ടയം 208, ആലപ്പുഴ 178, തൃശൂര്‍ 172, പാലക്കാട് 99, കാസര്‍ഗോഡ് 97, പത്തനംതിട്ട 65, വയനാട് 33, ഇടുക്കി 20 എന്നിങ്ങനേയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1326 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 308, കൊല്ലം 22, പത്തനംതിട്ട 35, ആലപ്പുഴ 199, കോട്ടയം 89, ഇടുക്കി 39, എറണാകുളം 63, തൃശൂര്‍ 105, പാലക്കാട് 46, മലപ്പുറം 111, കോഴിക്കോട് 105, വയനാട് 15, കണ്ണൂര്‍ 61, കാസര്‍ഗോഡ് 128 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 27,877 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 73,904 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Story highlights: Covid 19 Corona Virus Latest Updates In Kerala State