സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 2540 പേര്‍ക്ക്; 2346 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
കേരളത്തില്‍ പുതിയതായി 2540 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന 2110 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവായി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2346 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇവരില്‍ 212 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ കേരളത്തില്‍ 39486 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍
മലപ്പുറം -482
കോഴിക്കോട് -382
തിരുവനന്തപുരം -332
എറണാകുളം -255
കണ്ണൂര്‍ -232
പാലക്കാട് -175
തൃശൂര്‍ -161
കൊല്ലം -142
കോട്ടയം -122
ആലപ്പുഴ -107
ഇടുക്കി -58
കാസര്‍ഗോഡ് -56
വയനാട് -20
പത്തനംതിട്ട -16
Story highlights: Covid 19 updates in Kerala