സംസ്ഥാനത്ത് ഇന്നും 7000 കടന്ന് കൊവിഡ് കേസുകൾ; ഇന്ന് സ്ഥിരീകരിച്ചത് 7445 പേർക്ക്

September 27, 2020
Covid 19 in Kerala latest updates

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7445 പേർക്ക്. 6404 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 561 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6965 സമ്പർക്ക രോഗികളാണുള്ളത്. കോഴിക്കോട് 917, എറണാകുളം 868, മലപ്പുറം 888, തിരുവനന്തപുരം 822, കൊല്ലം 666, തൃശൂർ 561, പാലക്കാട് 464, ആലപ്പുഴ 426, കോട്ടയം 416, കണ്ണൂർ 283, പത്തനംതിട്ട 188, കാസർഗോഡ് 238, വയനാട് 151, ഇടുക്കി 77 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ കണക്ക്.

97 ആരോഗ്യ പ്രവർത്തകർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. തിരുവനന്തപുരം 19, കണ്ണൂർ 17, പത്തനംതിട്ട 13, കൊല്ലം, എറണാകുളം, കാസർഗോഡ് 9 വീതം, കോഴിക്കോട് 6, മലപ്പുറം 5, തൃശൂർ 3, കോട്ടയം 2, ആലപ്പുഴ 1, വയനാട് 4 എന്നിങ്ങനെയാണ് രോഗം ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ കണക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 62 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 309 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.

Story Highlights: Covid updates kerala