നൃത്തഭാവങ്ങളില്‍ നിറഞ്ഞ് ശോഭന: വീഡിയോ

September 16, 2020
Dancing Shobana video

അഭിനയത്തിനൊപ്പം തന്നെ നൃത്തത്തിലൂടെ പ്രേക്ഷകമനം കവര്‍ന്ന നടിയാണ് ചലച്ചിത്രതാരം ശോഭന. പലപ്പോഴും താരത്തിന്റെ നൃത്ത വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. കൊവിഡ്ക്കാലത്തെ ലോക്ക് ഡൗണ്‍ സമയത്തും തികച്ചും വ്യത്യസ്തമായ ഒരു നൃത്താവിഷ്‌കാരത്തിലൂടെയും ശോഭന സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ വീണ്ടും ശ്രദ്ധ നേടുകയാണ് താരത്തിന്റെ ഒരു നൃത്തവീഡിയോ. ക്ലാസിക്കല്‍ ശൈലിയില്‍ അതിമനോഹരമായാണ് താരം ചുവടുവയ്ക്കുന്നത്. മുഖത്ത് വിടരുന്ന നടന ഭാവങ്ങളും പ്രശംസനീയമാണ്.

അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം ചലച്ചിത്രലോകത്തേക്ക് മടങ്ങിയെത്തിയ ശോഭന വീണ്ടും ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ശോഭന ചലച്ചിത്രരംഗത്തേക്ക് മടങ്ങിയെത്തിയത്. ഈ സിനിമയിലെ താരത്തിന്റെ നൃത്തപ്രകടനവും ശ്രദ്ധേയമാണ്. ചിത്രത്തില്‍ ഒരു അമ്മ കഥാപാത്രമാണ് ശോഭനയുടേത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനൂപ് സത്യനാണ്. സുരേഷ് ഗോപിയും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.

Read more: കൊവിഡ് 19: ‘വീട്ടിലിരിക്കാന്‍’ ഓര്‍മ്മപ്പെടുത്തി പൃഥ്വിരാജിന്റെ മകള്‍ അല്ലിയുടെ കുറിപ്പ്

2016-ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ‘തിര’യ്ക്ക് ശേഷം ചലച്ചിത്ര ലോകത്തു നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ശോഭന. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ ശോഭനയ്ക്ക് മികച്ച വരവേല്‍പാണ് ചലച്ചിത്രലോകത്ത് ലഭിച്ചതും.

https://www.facebook.com/ShobanaTheDanseuse/videos/3474428142615116/?tn=kCH-R&eid=ARB14EwILxHDga_SjZJJ11_xSstHMpcCMSvWoLOyKEAutAvBqoZlt_fVJj56zqlRk74F-mYJlftyFac_&hc_ref=ARQbf3qDLDom5hIb_-2N44L8J_Vx9hGmm1-qSdwiPa2Oz_tPIAzY4qOAMzfGPrieDWY&fref=nf&xts[0]=68.ARBfXSr8vqNGnBZYuZZevIsEmvNafpd_CHm2T9UpabwVV3QAZ1Mp_1ww4SDumFsGUNSheDrfAh70sgiocWcf9vtMfD-gX1aWjnwvgIEPhb_bOwdBF2pONWOe1Ec8QKNiYTtMS6B3nb9DFSwSEAT4CSyAPVuWkrnCVk88UuoPwsX2Oye54JsWPBPhS2eVBjGmuuhMNSJX9nwfUkOnqBui4k7XImotabHz_aHuUUDUO2CXUvTk212503b9Vm-YLkxbbisc9D6A4M5OMWy0xckTCRzJJCY_0i2TsXM87X4458s8IfJJjs-diEdMiEDVo1Gy69GPfdiS_ff32X-jv6LLExO68iIb1YOxlfX7wZuzAinMWF341hx6H3h_ZKea0uJG_1bojkf7GvCmWM665q8b-E0nEmwDs5GzE2WodhZYvW13mteCbcaWrcgBuV0nffmgnOYpZXgUxrFgUpmB-FxLApi8EgquGTMQnb2fzR2VwXN3mQbfU19TZMfKFq0aeJ1SlKHjgnOP_p3CGBOGSBz7ML7501MttYRzuYNppuQ

Story highlights: Dancing Shobana video