താരന് പരിഹാരം വീട്ടിലും; അഞ്ച് മാര്‍ഗങ്ങള്‍ ഇതാ
ആണ്‍-പെണ്‍ വേര്‍തിരിവില്ലാതെ ഇക്കാലത്ത് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് താരന്‍. അമിതമായ താരന്‍ ചൊറിച്ചിലിനും മുടി കൊഴിച്ചിലിനും കാരണമാകാറുണ്ട്. തലയോട്ടിയിലെ ചര്‍മ്മത്തെ ബാധിക്കുന്ന ഫംഗല്‍ ഇന്‍ഫെക്ഷനാണ് താരന്‍. എന്നാല്‍ താരനകറ്റാന്‍ ചില മാര്‍ഗങ്ങളുണ്ട്. അത്തരം ചില മാര്‍ഗങ്ങളെ പരിചയപ്പെടാം.
1-കറ്റാര്‍വാഴ- മുടിയുടെ സംരക്ഷണ കാര്യത്തില്‍ കറ്റാര്‍വാഴയ്ക്കുള്ള സ്ഥാനം ചെറുതല്ല. അതുപോലെതന്നെ താരന്‍ അകറ്റാനും കറ്റാര്‍വാഴ ഉത്തമമാണ്. കറ്റാര്‍ വാഴയുടെ ജെല്‍ തലയോട്ടിയില്‍ പുരട്ടുന്നത് താരനെ അകറ്റാന്‍ സഹായിക്കുന്നു.
2-ആര്യവേപ്പ്- ആരോഗ്യ- സൗന്ദര്യ ഗുണങ്ങളുടെ കാര്യത്തില്‍ മുന്നില്‍ത്തന്നെയാണ് ആര്യവേപ്പിന്റേയും സ്ഥാനം. മാത്രമല്ല ബാക്ടീരിയകളെ ചെറുക്കാന്‍ ഉത്തമമാണ് ആര്യവേപ്പ്. ആര്യവേപ്പിന്റെ ഇല അരച്ച് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുന്നത് താരനെ ചെറുക്കാന്‍ സഹായിക്കും.
3- ചെറുനാരങ്ങ- താരനകറ്റാന്‍ മറ്റൊരു ഉത്തമ മാര്‍ഗമാണ് ചെറുനാരങ്ങ. ചെറുനാരങ്ങയുടെ നീര് തലയോട്ടിയില്‍ പുരട്ടിയ ശേഷം നന്നായി മസ്സാജ് ചെയ്യുക. ശേഷം ചെറിയ ചൂടുള്ള ഒരു ടവല്‍ ഉപയോഗിച്ച് തലമുടി പൊതിഞ്ഞ് വയ്ക്കുക. അര മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകാവുന്നതാണ്. രണ്ട് ആഴ്ച കൂടുമ്പോള്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുന്നത് താരനെ പൂര്‍ണ്ണമായും അകറ്റാന്‍ സഹായിക്കുന്നു.
4- വെളിച്ചെണ്ണ- വെളിച്ചെണ്ണ ചെറുതായ് ചൂടാക്കിയ ശേഷം തലയോട്ടില്‍ തേച്ചു പിടിപ്പിക്കുന്നതും താരനെ അകറ്റാന്‍ സഹായിക്കും. ചെറുതായ് ചൂടാക്കിയ വെളിച്ചെണ്ണ തലയോട്ടിയില്‍ തേച്ച ശേഷം പതിനഞ്ച് മിനിറ്റ് നേരം നന്നായി മസ്സാജ് ചെയ്യുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
5- ഒലിവ് ഓയില്‍- ഒലിവ് ഓയില്‍ തലയില്‍ പുരട്ടുന്നതും താരന് പരിഹാരമാണ്. രാത്രിയില്‍ മുടിയില്‍ ഒലിവ് ഓയില്‍ തേച്ച് രാവിലെ കഴുകിക്കളയുന്നതാണ് കൂടുതല്‍ നല്ലത്.
Story highlights: dandruff remedies in home