‘ധോണിയുടെ ക്രിക്കറ്റിലെ തിരിച്ചുവരവാണ് ഈ ഐപിഎല്‍ സീസണിലെ പ്രധാന ആകര്‍ഷണം’: സേവാഗ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആവേശങ്ങള്‍ അലയടിക്കാന്‍ തുടങ്ങി ക്രിക്കറ്റ് ലോകത്ത്. ഇടക്കാലത്തേക്ക് ക്രിക്കറ്റില്‍ നിന്നും വിട്ടു നിന്ന മഹേന്ദ്ര സിങ് ധോണിയുടെ മടങ്ങിവരവാണ് ഐപിഎല്‍ ഈ സീസണിലെ മറ്റൊരു ആകര്‍ഷണം. ധോണിയുടെ തിരിച്ചുവരവായരിക്കും ഐപിഎല്‍-ലെ ഏറ്റവും മനോഹരമായ കാഴ്ചയെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സേവാഗ് പറയുന്നു.
‘കായികതാരങ്ങളേയും കാണികളേയും സംബന്ധിച്ച് വളരെ സ്‌പെഷ്യലായ ഒരു ഐപിഎല്‍ സീസണായിരിക്കും ഇത്. മഹേന്ദ്രസിങ് ധോണിയുടെ മടങ്ങിവരവാകും പതിമൂന്നാം സീസണിലെ ഏറ്റവും ആകര്‍ഷകമായ കാഴ്ച.’ സേവാഗ് പറയുന്നു.
2019-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട ശേഷം ധോണി കളത്തിലിറങ്ങിയിട്ടില്ല. മാത്രമല്ല അടുത്തിടെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും താരം വിരമിക്കലും പ്രഖ്യാപിച്ചു. അതുകൊണ്ടുതന്നെ ഈ ഐപിഎല്‍-ല്‍ ധോണിയുടെ പ്രപകടനത്തെ കാത്തിരിക്കുകയാണ് ആരാധകരും.
ഐപിഎല്‍ പതിമൂന്നാം സീസിണിന് ഈ മാസം 19-ന് തുടക്കമാകും. ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ആദ്യ മത്സരം. അബുദാബിയില്‍ വെച്ച് ഇന്ത്യന്‍ സമയം വൈകിട്ട് 7.30- നാണ് ആദ്യ മത്സരം.
ഡല്‍ഹി ക്യാപിറ്റല്‍സും കിങ്സ് ഇലവണ്‍ പഞ്ചാബും തമ്മിലാണ് രണ്ടാം അങ്കം. സെപ്റ്റംബര്‍ 20 ഇന്ത്യന്‍ സമയം വൈകിട്ട് 7.30 ന് ദുബായില്‍ വെച്ചായിരിക്കും ഈ മത്സരം. സെപ്റ്റംബര്‍ 21 തിങ്കളാഴ്ച നടക്കുന്ന മൂന്നാം മത്സരവും ദുബായിലാണ്. സണ്‍റൈസേഴ്സ് ഹൈദരബാദും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് മൂന്നാം മത്സരം.
Story highlights: Dhoni would be player to watch out this season, says Virender Sehwag