സംവിധായകനിൽ നിന്നും പച്ചക്കറി വില്പനക്കാരനിലേക്ക്; കൊവിഡ് മാറ്റിമറിച്ച ജീവിതം
ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിക്കൊണ്ടാണ് കൊറോണ വൈറസ് എത്തിയത്. ദിനംപ്രതി രോഗ ബാധിതരുടെ എണ്ണം വർധിക്കുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. രോഗത്തിന് പുറമെ കൊവിഡ് വരുത്തിവെച്ച സാമ്പത്തീക പ്രതിസന്ധിയും വളരെ വലുതാണ്. ദിവസ വേതനക്കാരെയും കലാകാരന്മാരെയുമെല്ലാം ഇത് വലിയ രീതിയിൽത്തന്നെ ബാധിച്ചു. ഇതോടെ പലരും ജീവിക്കാൻ വേണ്ടി വ്യത്യസ്തമായ മാർഗങ്ങൾ തേടുകയാണിപ്പോൾ. അത്തരത്തിൽ കൊറോണക്കാലം ജീവിതം മാറ്റി മറിച്ച ഒരു കലാകാരനാണ് സംവിധായകൻ വി കെ സുഭാഷ്. കാൻ ഫിലിം ഫെസ്റ്റിവലില്‍ അടക്കം ശ്രദ്ധ നേടിയ സംവിധായകനാണ് വി കെ സുഭാഷ്.
സംവിധായകനിൽ നിന്നും പച്ചക്കറി വില്പനക്കാരനിലേക്ക് ആണ് കൊവിഡ് പ്രതിസന്ധി അദ്ദേഹത്തെ കൊണ്ടെത്തിച്ചത്. മൂന്ന് മലയാള സിനിമയും നിരവധി ഹ്രസ്വ ചിത്രങ്ങളും ഒരുക്കിയ സുഭാഷ്, ഫോട്ടോഗ്രാഫി മേഖലയിലും സജീവമായിരുന്നു. എന്നാൽ ഇപ്പോൾ സുഹൃത്തുക്കളോടൊപ്പം പുതിയ ജീവിത മാർഗം കണ്ടെത്തിയിരിക്കുകയാണ് ഈ താരം.
Read also:അമ്മയുടെ ജീവൻ രക്ഷിച്ച് അഞ്ച് വയസുകാരൻ; സൂപ്പർ ഹീറോയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ
അതേസമയം വിനോദ് കോവൂർ, മഞ്ജു പിള്ള തുടങ്ങിയവർ ഫാമും കൃഷിയുമൊക്കെയായി എത്തിയത് വാർത്തകളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഇതുപോലെ നിരവധി കലാകാരന്മാരുടെയും സാധാരണക്കാരുടെയും ജീവിതമാണ് ഈ വലിയ വിപത്ത് മൂലം പ്രതിസന്ധിയിലാണ്.
Story Highlights:Director VKSubash sells vegetables