സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ഡ്രൈവിങ് സ്കൂളുകൾ തുറക്കാൻ അനുമതി
സംസ്ഥാനത്ത് ഡ്രൈവിങ് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി. അടുത്ത തിങ്കളാഴ്ച മുതൽ പ്രവർത്തനം തുടങ്ങാമെന്നും കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതായും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് അറിയിച്ചു.
അതേസമയം ഒരാളെ മാത്രമേ പരിശീലനത്തിനായി ഒരു സമയം വാഹനത്തിൽ കയറ്റാൻ പാടുള്ളു. തിങ്കളാഴ്ചക്കുള്ളിൽ വാഹനങ്ങളും ഡ്രൈവിങ് സ്കൂളുകളും അണുമുക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് നിയന്ത്രണങ്ങളും ലോക്ക്ഡൗണും കാരണം ഡ്രൈവിങ് സ്കൂളുകള്‍ മാസങ്ങളായി അടഞ്ഞു കിടക്കുകയായിരുന്നു. വിവിധ മേഖലകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതിന്റെ ഭാഗമായാണ് ഡ്രൈവിങ് സ്കൂളുകള്‍ക്ക് തുറക്കാൻ അനുമതി നല്‍കിയത്.
അതേസമയം സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ഇന്ന് 3402 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ 3120 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിക്കുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കാനും മുന്നറിയിപ്പുണ്ട്.
Story Highlights: Driving school opens from monday