ഉരുളന്‍ കല്ലുകള്‍ക്കൊണ്ടൊരുക്കിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം: വീഡിയോ
ചലച്ചിത്രതാരങ്ങളുടെ ഛായാചിത്രങ്ങള്‍ വ്യത്യസ്ത രീതിയില്‍ വരച്ച് അതിശയിപ്പിക്കാറുണ്ട് കലാകാരനായ ഡാവിഞ്ചി സുരേഷ്. ഇപ്പോഴിതാ അദ്ദേഹം ഒരുക്കിയ ദുല്‍ഖര്‍ സല്‍മാന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഉരുളന്‍ കല്ലുകള്‍ ഉപയോഗിച്ചുകൊണ്ടാണ് ഡാവിഞ്ചി സുരേഷ് ദുല്‍ഖര്‍ സല്‍മാന്റെ മനോഹരമായ ചിത്രം ഒരുക്കിയത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോയും ശ്രദ്ധേയമാണ്.
അതിശയിപ്പിക്കുന്ന കലാമികവുകൊണ്ട് ശ്രദ്ധേയനാണ് ഡാവിഞ്ചി സുരേഷ് എന്ന കലാകാരന്‍. അദ്ദേഹത്തിന്റെ അത്ഭുതപ്പെടുത്തുന്ന സൃഷ്ടികളില്‍ പലതും സൈബര്‍ ഇടങ്ങളിലും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. കരനെല്ലില്‍ ടൊവിനോയെ സൃഷ്ടിച്ച് അടുത്തിടെ ഡാവിഞ്ചി സുരേഷ് കൈയടി നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഉരുളന്‍ കല്ലുകള്‍ ഉപയോഗിച്ച് ദുല്‍ഖര്‍ സല്‍മാന്റെ ഛായാചിത്രം ഒരുക്കിയത്.
ദുല്‍ഖര്‍ സല്‍മാന്‍ മനോഹരമായ ഈ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. മികച്ച പ്രതികരണങ്ങളാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നതും. അതേസമയം മണിയറയിലെ അശോകന്‍ ആണ് ദുല്‍ഖര്‍ സല്‍മാന്റേതായി ഏറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയത്. അതിഥി വേഷത്തിലാണ് താരം ചിത്രത്തിലെത്തുന്നത്.
Read more: ‘ആല്‍’-ക്കഹോളിക്; ആലിന്‍ ചുവട്ടില്‍ നിന്നും രസികന്‍ ചിത്രവുമായി രമേഷ് പിഷാരടി
ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് മണിയറയിലെ അശോകന്‍. ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഉണ്ണിമായ എന്ന ഗാനം ആലപിച്ചതും ദുല്‍ഖര്‍ സല്‍മാനാണ്. കൊവിഡ് സാഹചര്യത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. അതേസമയം ചിത്രത്തിന്റെ അണിയറയില്‍ അധികവും പുതുമുഖങ്ങളാണ്. നവാഗതനായ ഷംസു സെയ്ബയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മഹേഷ് ബോജിയുടേതാണ് ചിത്രത്തിന്റെ കഥ. വിനീത് കൃഷ്ണന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. ജേക്കബ് ഗ്രിഗറിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്.
Story highlights: Dulquer Salman portrait by Da Vinci Suresh