പ്രതിരോധശേഷി വർധിപ്പിക്കാൻ ചില എളുപ്പ മാർഗങ്ങൾ
ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് വ്യാപിക്കുകയാണ്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയാണ് ഈ വൈറസ് വേഗത്തിൽ ആക്രമിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്തോടെ പൊതു ഇടങ്ങളിലും മറ്റും ഇറങ്ങുന്നവരുടെ എണ്ണം വർധിച്ചു. വൈറസ് ബാധ ഒഴിവാക്കാനായി ജനങ്ങൾ പൊതുവായി സ്വീകരിക്കേണ്ട മാർഗനിർദ്ദേശങ്ങളാണ് മാസ്ക് ധരിക്കുക, ചെറിയ ഇടവേളകളിൽ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകൾ കഴുകുക എന്നത്. അതിന് പുറമെ ശരീരത്തിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കേണ്ടതും അത്യാവശ്യമാണ്.
ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണമാണ്. അതിനാൽ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തണം.
*ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കുക
*കൃത്യമായ ഡയറ്റ് പ്ലാൻ ഉണ്ടാക്കുക,
*വൈറ്റമിൻ സി അടങ്ങിയ ഭക്ഷണം ധരാളമായി കഴിക്കുക
*കൃത്യമായി ഉറങ്ങുക
*കൃത്യമായി വ്യായാമം ചെയ്യുക
*പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക
*സ്‌ട്രെസ് ഒഴിവാക്കുക, കൂടുതലായി ചിരിക്കാൻ ശ്രമിക്കുക
എന്നിവയാണ് പ്രതിരോധശേഷി വർധിപ്പിക്കാൻ പ്രധാനമായും ചെയ്യണ്ട കാര്യങ്ങൾ.
Story Highlights: effective ways to strengthen immune system