മുട്ടയും ആരോഗ്യ ഗുണവും; അറിയാം ചില ആരോഗ്യ കാര്യങ്ങൾ

September 17, 2020

പോഷകഗുണങ്ങൾ ധാരാളമായി അടങ്ങിയ ഒരു ഭക്ഷ്യ വിഭവമാണ് മുട്ട. അതുകൊണ്ടുതന്നെ മുട്ട ഭക്ഷണ പ്രേമികൾക്ക് പ്രിയപ്പെട്ടതാണ്. ദിവസവും ഓരോ മുട്ട വീതം കഴിച്ചാൽ പക്ഷപാതം, വിളർച്ച പോലുള്ള അസുഖങ്ങൾ തടയാൻ സാധിക്കും.

എന്നാൽ പലരും കരുതുന്നതുപോലെ മുട്ട കഴിച്ചാൽ കൊളസ്‌ട്രോൾ വർധിക്കില്ല. അതുപോലെ അയൺ, പ്രോട്ടീൻ എന്നിവയുടെ കലവറയാണ് മുട്ട. രാവിലത്തെ ഭക്ഷണത്തിനൊപ്പം മുട്ട ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കുവാനും ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുവാനും സഹായിക്കും.

തലച്ചോറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ് മുട്ട. ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത്‌ വഴി അവരുടെ കുഞ്ഞിന്റെ ആരോഗ്യം വര്‍ധിക്കും. ദിവസവും മുട്ട കഴിക്കുന്നത് കാഴ്ച വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു. ആരോഗ്യത്തിനും സൗന്ദ്യര്യത്തിനും ഒരുപോലെ ഗുണംചെയ്യുന്ന മുട്ട മുടിയ്ക്കും ഏറ്റവും ബെസ്റ്റാണ്. ഇങ്ങനെ എണ്ണിയാൽ അവസാനിക്കില്ല മുട്ടയിലെ ഗുണങ്ങൾ.

Read also: ‘ബിഗിൽ’ ഫസ്റ്റ് ലുക്കിന് ശേഷം ഏറ്റവുമധികം ആളുകൾ റീട്വീറ്റ് ചെയ്ത ചിത്രമായി വിജയ്‌യുടെ ‘മാസ്റ്റർ’ സെൽഫി

എന്നാൽ പ്രമേഹ രോഗമുള്ളവർ മുട്ട കഴിക്കാമോയെന്ന് പലരും സംശയിക്കാറുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹത്തെ തടുക്കാനും ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പ്രമേഹമുള്ളവർ ബ്രേക്ക്ഫാസ്റ്റിൽ മുട്ട ഉൾപ്പെടുത്താൻ ശ്രമിക്കണം.

Story Highlights: Egg and health