72-മത് എമ്മി അവാർഡ്സ്; 9 പുരസ്‌കാരങ്ങൾ സ്വന്തമാക്കി ഷീറ്റ്സ് ക്രീക്ക്

September 21, 2020

ടെലിവിഷൻ രംഗത്തെ രാജ്യാന്തര പുരസ്‌കാരമായ എമ്മി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ഓൺലൈനായാണ് 72 -മത് എമ്മി പുരസ്‍കാരങ്ങൾ നൽകിയത്. പിപിഇ കിറ്റും മാസ്കും ധരിച്ചെത്തിയ ആളുകളാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. ലോസ്ആഞ്ചൽസ് തിയേറ്ററിൽ വച്ച് നടത്തിയ പുരസ്‌കാര ചടങ്ങിൽ ജിമ്മി കിമ്മെൽ ആണ് അവതാരകനായി എത്തിയത്. കോമഡി വിഭാഗത്തില്‍ സിബിസി ടെലിവിഷന്‍ സംപ്രേഷണം ചെയ്ത ഷീറ്റ്സ് ക്രീക്ക് വന്‍ നേട്ടമാണ് സ്വന്തമാക്കിയത്. ഒന്‍പത് പുരസ്‍കാരങ്ങളാണ് ഷീറ്റ്സ് ക്രീക്ക് നേടിയത്.

മികച്ച ഡ്രാമ സീരീസ് എച്ച്ബിഒയുടെ സസ്സെഷൻ

മികച്ച നടൻ ജെറെമി സ്ട്രോങ് (സസ്സെഷൻ)

മികച്ച് സംവിധായകൻ ആൻഡ്രിജി പരേഖ് (സസ്സെഷൻ)

മികച്ച് തിരക്കഥ ( സസ്സെഷൻ) -ജെസി ആംസ്ട്രോങ്

മികച്ച സഹനടി ജൂലിയ ഗാർനെർ. (സീരിസ് ഒസാർക്)

മികച്ച സഹനടൻ ബില്ലി ക്രുഡപ്പ് ( സീരിസ് ദ് മോർണിങ് ഷോ)

മികച്ച നടി സെന്‍ഡായാ (സീരിസ് യുഫോറിയ)

ലിമിറ്റഡ് സീരിസ് വിഭാഗത്തിലെ പുരസ്കാരങ്ങൾ

ഔട്ട്സ്റ്റാൻഡിങ് ലിമിറ്റഡ് സീരിസ് പുരസ്കാരം- വാച്ച്മെൻ

മികച്ച സഹനടി ഉസോ അബുദ

മികച്ച സഹനടൻ യാഹ്യ അബ്ദുൾ മതീൻ

മികച്ച സംവിധാനം മരിയ ഷ്രേഡെർ

മികച്ച നടൻ മാർക് റുഫല്ലോ (ഐ നോ ദിസ് മച്ച് ഈസ് ട്രു)

മികച്ച നടി റെജിന കിങ് (വാച്ച്മെൻ)

https://www.facebook.com/1641767806100315/videos/814182002456018/

Story Highlights: emmy 2020 awards