ഉപഭോക്താവിന്റെ ഭക്ഷണത്തിന് പണമടച്ച ജീവനക്കാരി; കാരണം സ്‌നേഹത്തോടെയുള്ള ഒരു ചോദ്യം
പകരം വയ്ക്കാനില്ലാത്ത ചില നന്മകള്‍ ഇടയ്ക്കിടെ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായതോടെ ഇത്തരത്തിലുള്ള സ്‌നേഹക്കാഴ്ചകള്‍ അതിവേഗത്തിലാണ് ലോകം കാണുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നതും തികച്ചും വ്യത്യസ്തവും ഹൃദ്യമായതുമായ ഒരു കാഴ്ചയാണ്.
ഉപഭോക്താവിന്റെ ഭക്ഷണത്തിന്റെ പണമടച്ച ഇനിയ വെങ്കേര എന്ന പെണ്‍കുട്ടിയാണ് വീഡിയോയിലെ താരം. ഭക്ഷണം കഴിച്ച ഉപഭോക്താവായ ജോഷ്വ ഹെന്റിയാണ് ഇനിയയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. വീഡിയോ ഇതിനോടകം നിരവധിപ്പേര്‍ കണ്ടുകഴിഞ്ഞു.
വെസ്റ്റ് മിഡ്‌ലന്‍ഡിലെ ഒരു മക്‌ഡോണാള്‍ഡ്‌സ് ഔട്ട്‌ലെറ്റിലെ ജീവനക്കാരിയാണ് ഇനിയ. അവിടെ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ജോഷ്വ. ഭക്ഷണം കഴിച്ചതിന് ശേഷം അദ്ദേഹം തന്റെ അമ്മയെ ഫോണില്‍ വിളിച്ചു. അമ്മയ്ക്ക് കഴിക്കാന്‍ എന്തെങ്കിലും വാങ്ങിക്കണോ എന്നതായിരുന്നു ചോദ്യം. തുടര്‍ന്ന് ബില്ലടയ്ക്കാന്‍ ചെന്നപ്പോള്‍ ഇനിയ പറഞ്ഞു ‘ഇന്ന് നിങ്ങളുടെ ഭക്ഷണത്തിന്റെ ബില്ല് ഞാനടയ്ക്കാം.’
Read more: പ്രണായര്‍ദ്ര ഭാവങ്ങളില്‍ നിറഞ്ഞ് അനുഷ്‌കയും മാധവനും; മനോഹരം ഈ ഗാനം
അമ്മയ്ക്ക് ഭക്ഷണം വാങ്ങിക്കണോ എന്ന് ഫോണ്‍ വിളിച്ച് ചോദിച്ചത് വളരെ വലിയ കാര്യമാണെന്നാണ് ഇനിയയുടെ വിശദീകരണം. അതുകൊണ്ടാണ് അവര്‍ പണം അടയ്ക്കാന്‍ തയാറായതും. ഇനിയയുടെ വാക്കുകളിലെ നന്മ വളരെ വലുതാണെന്നും ഇതിന് പകരമായി എപ്പോഴെങ്കിലും ഒരു സമ്മാനം നല്‍കുമെന്നും ജോഷ്വാ വീഡിയോയ്ക്ക് ഒപ്പം കുറിച്ചു.
Story highlights: Employee pays for customers meal