മാനസീക സമ്മർദ്ദം ഒഴിവാക്കാൻ വളർത്താം ഈ നല്ല ശീലങ്ങൾ
കൊറോണ വൈറസ് എന്ന മഹാമാരിയെത്തുടർന്ന് ലോകം മുഴുവൻ കനത്ത ജാഗ്രതയിലാണ്. സാമൂഹിക അകലവും ഒറ്റപെട്ടുള്ള ജീവിതവുമൊക്കെ പലരെയും കടുത്ത മാനസീക സമ്മർദ്ദത്തിലേക്കാണ് എത്തിക്കുന്നത്. ഈ സാഹചര്യത്തിൽ വീടുകളിൽ കഴിഞ്ഞു കൂടുന്നവർ കൂടുതലും ആശ്രയിക്കുന്നത് മൊബൈൽ ഫോണും ഇന്റെർനെറ്റുമൊക്കെയാണ്, എന്നാൽ ഇത് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഈ പശ്ചാത്തലത്തിൽ വീട്ടിൽ ഇരിക്കുമ്പോൾ മാനസീക സമ്മർദ്ദം കുറയ്ക്കാൻ ചില നല്ല ശീലങ്ങൾ വളർത്തിയെടുക്കാം.
*കൃത്യമായി വ്യായാമങ്ങൾ ചെയ്യുക: ഈ ദിവസങ്ങളിൽ വീട്ടിൽ ഇരിക്കുമ്പോൾ വ്യായാമങ്ങളിൽ ഏർപ്പെടുക. ദിവസവും കുറഞ്ഞത് ഒരു മണിക്കൂര്‍ വരെയെങ്കിലും വ്യായാമം ചെയ്യണം. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇതുവഴി മാനസിക സമ്മര്‍ദ്ദം കുറയുന്നു. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം ലഭ്യമാകാനും വ്യായാമം സഹായിക്കുന്നു. മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും വ്യായാമം നല്ലൊരു പ്രതിവിധിയാണ്. സ്ഥിരമായി വ്യായാമം ചെയ്യുന്നവര്‍ക്ക് ഓര്‍മ്മശക്തി മെച്ചപ്പെടുത്താന്‍ സാധിക്കുന്നു. കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വ്യായാമം സഹായിക്കും.
*മസിലുകൾക്ക് ബലവും ബാലൻസും ലഭിക്കുന്ന വ്യായാമങ്ങൾ ശീലമാക്കുക.
*സ്കിപ്പിംഗ് ചെയ്യാം : ശാരീരികവും മാനസികവുമായ അലസതകൾ മാറ്റാൻ സ്കിപ്പിംഗ് നല്ലൊരു മാർഗമാണ്.
*പാട്ട് വെച്ച് നൃത്തം ചെയ്യുക : വീടുകളിൽ കഴിഞ്ഞുകൂടുമ്പോൾ കടുത്ത മാനസീക സമ്മർദ്ദം ഉള്ളവർക്ക് മികച്ചൊരു പരിഹാരമാർഗമാണ് പാട്ടുവെച്ച് നൃത്തം ചെയ്യുക എന്നത്. മനസിനും ശരീരത്തിനും ഒരു പോലെ ഉണർവും ഉന്മേഷവും നൽകുന്നതിനും ഇത് സഹായിക്കും.
*വീഡിയോ ഗെയിമുകൾ കളിക്കുക : വീഡിയോ ഗെയിമുകൾ കളിക്കുമ്പോൾ കൃത്യമായ സമയക്രമീകരണം നിശ്ചയിക്കുന്നതും നല്ലതാണ്. കൂടുതൽ സമയം ഇതിനായി ചെലവഴിക്കുന്നത് കണ്ണിന് നല്ലതല്ല. അതിനാൽ കൃത്യമായ നിയന്ത്രണങ്ങളോടെ മാത്രം വീഡിയോ ഗെയിമുകൾ കളിക്കുക.
Story Highlights: five suggestions to avoid stress