ഫോറൻസിക്കിലെ ആ അപകടരംഗങ്ങളുടെ ചിത്രീകരണത്തിന് പിന്നിൽ; ശ്രദ്ധനേടി മേക്കിങ് വീഡിയോ

September 27, 2020

ടൊവിനോ തോമസ് നായകനായി എത്തി മികച്ച സ്വീകാര്യത നേടിയ ചിത്രമാണ് ഫോറൻസിക്. ചിത്രത്തിനൊപ്പം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും. സിനിമയുടെ ക്ലൈമാക്സിൽ ഒരുക്കിയിരിക്കുന്ന കാർ അപകടത്തിന്റെ ചിത്രങ്ങളും ഏറെ വൈറലായിരുന്നു. എന്നാൽ ഇപ്പോഴിതാ കാർ അപകടത്തിന്റെ ചിത്രീകരണത്തിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നതും. ‘ഫോറന്‍സിക്’ എന്ന ചിത്രത്തില്‍ സാമൂവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. സസ്‌പെന്‍സുകള്‍ നിറഞ്ഞ ത്രില്ലര്‍ ചിത്രത്തിന്റെ ബ്രില്യന്‍സിനെ പ്രശംസിച്ചുകൊണ്ട് നിരവധിപ്പേർ എത്തിയിരുന്നു. മികച്ച ഒരു കുറ്റാന്വേഷണ സിനിമയാണ് ‘ഫോറന്‍സിക്’. 

ഫോറന്‍സിക് സയന്‍സ് ലാബിലെ മെഡിക്കോ ലീഗല്‍ അഡ്വൈസര്‍ ആണ് ചിത്രത്തിൽ ടൊവിനോ തോമസ് എത്തുന്നത്. മംമ്താ മോഹന്‍ദാസും ‘ഫോറന്‍സിക്’ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥയായ റിതിക സേവ്യര്‍ ആയാണ് ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് എത്തുന്നത്. നെവിസ് സേവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജെയ്ക്‌സ് ബിജോയ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

Story Highlights: forensic movie accident scene making video