മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു

September 27, 2020

മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു. 82 വയസായിരുന്നു. ഡൽഹിയിലായിരുന്നു അന്ത്യം. വാജ് പേയി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായും പ്രതിരോധമന്ത്രിയായും ധനമന്ത്രിയായും ജസ്വന്ത് സിംഗ് പ്രവർത്തിച്ചിട്ടുണ്ട്. അഞ്ച് തവണ രാജ്യ സഭയിലും നാല് തവണ ലോക്‌സഭയിലും അംഗമായിരുന്നു. 2004 മുതൽ 2009 വരെ രാജ്യസഭാ പ്രതിപക്ഷ നേതാവായിരുന്നു.

Story Highlights:former union minister jaswant singh passes away