കടൽതീരത്തെ ചില്ലു കല്ലുകൾ; ഇത് പ്രകൃതി ഒരുക്കിയ സുന്ദര കാഴ്ച

September 14, 2020

‘കണ്ണെത്താ ദൂരത്ത് പരന്നു കിടക്കുന്ന മണലാരണ്യങ്ങൾ…’ഇങ്ങനെ കേൾക്കുമ്പോൾ തന്നെ മണലാരണ്യങ്ങളുടെ ചിത്രങ്ങൾ മനസ്സിൽ തെളിഞ്ഞുവരും. എന്നാൽ ഈ കാഴ്ചകളിലൊക്കെ ഇളം തവിട്ടു നിറത്തിൽ വ്യാപിച്ചു കിടക്കുന്ന മണൽ നിരകളാണ് മനസിൽ തെളിയുക. ഇതിൽ നിന്നൊക്കെ വ്യത്യസ്തമായ കടലോരത്ത് പ്രത്യക്ഷമാകുന്ന തൂവെള്ള മണൽത്തരികളുടെ ചിത്രങ്ങളും വാർത്തകളുമൊക്കെ നേരത്തെ സമൂഹ മാധ്യമങ്ങളിൽ അടക്കം ശ്രദ്ധയാകർഷിച്ചിരുന്നു. ഇപ്പോഴിതാ വ്യത്യസ്തമായ കളറുകളിൽ മനോഹരമായിരിക്കുന്ന ചില്ലുകൾ നിറഞ്ഞ കടലോരമാണ് പ്രകൃതിയിൽ സുന്ദരമായ കാഴ്ചകൾ ഒരുക്കുന്നത്.

കാലിഫോര്‍ണിയയിലെ ഫോര്‍ട്ട് ബ്രാഗിലാണ് മനോഹരമായ ചില്ലുകൾ പ്രത്യക്ഷപ്പെടുന്ന ഗ്ലാസ് ബീച്ച് സ്ഥിതി ചെയ്യുന്നത്. അതേസമയം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ താമസിച്ചിരുന്ന പ്രദേശ വാസികള്‍ കടല്‍ തീരത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുമായിരുന്നു. ഇതിന്റെ ഫലമായാണത്രെ ഈ തീരത്ത് മുഴുവൻ ഇത്തരത്തിലുള്ള ചില്ലുകൾ രൂപം കൊണ്ടത്.

Read also:‘മാസ്ക് കൃത്യമായി ധരിക്കു’; യുവതിയ്ക്ക് മാസ്ക് ഇട്ട് നൽകുന്ന അരയന്നം; ചിരിപ്പിച്ച് വീഡിയോ

കടൽ തീരത്ത് നിക്ഷേപിക്കപ്പെട്ട ഈ മാലിന്യങ്ങളില്‍ വര്‍ഷങ്ങളോളം തിരയടിച്ച് ഇവ പൊടിഞ്ഞ് മണലിനോട് ഒന്നിച്ച് ചേര്‍ന്ന് ഇന്ന് കാണുന്ന രീതിയില്‍ മനോഹരമായ ചില്ലുകളുടെ രൂപത്തിലേക്ക് മാറിയത് എന്നാണ് പൊതുവ പറയുന്നത്. അതേസമയം ഈ ഗ്ലാസ് ബീച്ചിലെ വ്യത്യസ്ത കാഴ്ചകൾ ആസ്വദിക്കാൻ നിരവധി വിനോദ സഞ്ചാരികളും ഇവിടേക്ക് എത്താറുണ്ട്.

Story highlights:glass beach at california