ധോണിയെപ്പോലൊരു ഐക്കണ്‍ ക്രിക്കറ്റ് ലോകത്ത് ഇനിയും വേണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം

September 16, 2020
Global cricket still needs an icon like MS Dhoni to continue

എം എസ് ധോണിയെപ്പോലെ ഒരു ഐക്കണ്‍ ക്രിക്കറ്റ് ലോകത്തിന് അനിവാര്യമാണെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സാബ കരീം. തന്റെ ബാറ്റിങ് ശൈലികൊണ്ട് ക്രിക്കറ്റ് ഫോര്‍മാറ്റില്‍ തന്നെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ധോണിക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തുടക്കത്തിന് കാരണക്കാരായവരില്‍ ഒരാളാണ് ധോണിയെന്നും സാബ കരീം കൂട്ടിച്ചേര്‍ത്തു.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ഐപിഎല്ലില്‍ കളത്തിലിറങ്ങനായി കാത്തിരിക്കുകയാണ് ധോണി. ഐപിഎല്‍ പതിമൂന്നാം സീസിണിന് ഈ മാസം 19-ന് തുടക്കമാകും. ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ആദ്യ മത്സരം. അബുദാബിയില്‍ വെച്ച് ഇന്ത്യന്‍ സമയം വൈകിട്ട് 7.30- നാണ് ആദ്യ മത്സരം.

Read more: ഫോബ്‌സിന്റെ പട്ടികയില്‍ ലോകത്തിലെ ഏറ്റവും ധനികനായ ഫുട്‌ബോള്‍ താരം മെസ്സി

ഡല്‍ഹി ക്യാപിറ്റല്‍സും കിങ്‌സ് ഇലവണ്‍ പഞ്ചാബും തമ്മിലാണ് രണ്ടാം അങ്കം. സെപ്റ്റംബര്‍ 20 ഇന്ത്യന്‍ സമയം വൈകിട്ട് 7.30 ന് ദുബായില്‍ വെച്ചായിരിക്കും ഈ മത്സരം. സെപ്റ്റംബര്‍ 21 തിങ്കളാഴ്ച നടക്കുന്ന മൂന്നാം മത്സരവും ദുബായിലാണ്. സണ്‍റൈസേഴ്‌സ് ഹൈദരബാദും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് മൂന്നാം മത്സരം.

Story highlights: Global cricket still needs an icon like MS Dhoni to continue