ചർമ്മ സംരക്ഷണം മുതൽ ഹൃദയാരോഗ്യം വരെ ശീലമാക്കാം ഗ്രീൻ ആപ്പിൾ
നിരവധി ഗുണങ്ങളുള്ള ഒരു പഴമാണ് ആപ്പിൾ. ചർമ്മ സംരക്ഷണം മുതൽ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും കൊളസ്‌ട്രോൾ കുറയ്ക്കാനും ക്യാന്‍സർ പ്രതിരോധിക്കുന്നതിനും വരെ ഉത്തമമാണ് ആപ്പിൾ. ആപ്പിൾ രണ്ട് തരത്തിലുണ്ട് അതിൽ ഏറ്റവും നല്ലത് ഗ്രീൻ ആപ്പിളാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഗുണപ്രദമാണ് ഗ്രീൻ ആപ്പിൾ.
ദിവസവും ഓരോ ആപ്പിൾ കഴിക്കുന്നത് ചർമ്മരോഗത്തിന് ഏറ്റവും ഫലപ്രദമാകുമെന്നാണ് പഠനം തെളിയിക്കുന്നത്. ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്‌ളേവനോയ്ഡ്, പോളിഫീനോള്‍സ് എന്നീ ശക്തിയേറിയ ആന്റിഓക്‌സിഡന്റുകള്‍ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും യുവത്വം നിലനിര്‍ത്തുന്നതിനും സഹായകമാകും. ചർമ്മ സംരക്ഷണത്തിനൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ഇത് അത്യുത്തമമാണ്.
ആപ്പിൾ ഹൃദയത്തെ സംരക്ഷിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന ഒന്നാണ്. ഇതിന് പുറമെ കൊളസ്‌ട്രോൾ കുറയ്ക്കാനും ശ്വാസകോശ ക്യാന്‍സര്‍, സ്തനാര്‍ബുദം, കുടലിലെയും കരളിലെയും കാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാനും ആപ്പിളിനു കഴിയുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. 100 ഗ്രാം ആപ്പിള്‍ കഴിക്കുന്നതിലൂടെ 1500 മില്ലിഗ്രാം വിറ്റാമിന്‍ സി ശരീരത്തിനു ലഭിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
ആപ്പിളിലടങ്ങിയിരിക്കുന്ന ധാതുക്കളും വിറ്റാമിനുകളും രക്തം പോഷിപ്പിക്കുന്നു. ആപ്പിളിലെ മാലിക് ആസിഡ്, ടാര്‍ടാറിക് ആസിഡ് എന്നിവ കരളിനുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നു. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനും ഇതു ഫലപ്രദമാണ്. ആപ്പിളിന്റെ തൊലിയിലടങ്ങിയിരിക്കുന്ന പെക്ടിന്‍ ശരീരത്തിലെ വിഷപദാര്‍ഥങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
Read also: ഇരട്ട വേഷത്തിൽ ഷാരൂഖ് ഖാൻ; അറ്റ്ലിയുടെ ബോളിവുഡ് ചിത്രം ഒരുങ്ങുന്നു
കടകളിൽ നിന്നും ലഭിക്കുന്ന ആപ്പിളുകളിൽ രാസപദാർത്ഥങ്ങൾ ധാരാളമായി കുത്തിവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാകുന്നത്. ആപ്പിൾ മാർക്കറ്റുകളിൽ നിന്നും വാങ്ങുമ്പോൾ അതിൽ വാക്സിൻ ഇല്ലായെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രം വാങ്ങിക്കുക. കടകളിൽ നിന്നും മറ്റും വാങ്ങിക്കുന്ന ആപ്പിൾ വളരെ നന്നായി വൃത്തിയാക്കിയ ശേഷം മാത്രം അത് കഴിക്കുക.
Story highlights: Green apple and health