ഹൃദയം കാത്ത മമ്മൂക്കയ്ക്ക് നന്ദി: ആശുപത്രിക്കിടക്കയിൽ നിന്നും പ്രസാദ്, വീഡിയോ

September 29, 2020

വെള്ളിത്തിരയിൽ തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളെയും അവിസ്മരണീയമാക്കുന്ന കലാകാരനാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. അഭിനയം കൊണ്ടു മാത്രമല്ല അദ്ദേഹം മലയാളികൾക്ക് ഏറെ പ്രിയങ്കരനാകുന്നത്, ആരാധകരോടുള്ള സ്നേഹം കൊണ്ടും അദ്ദേഹം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾകൊണ്ടുമാണ്. സമൂഹത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മമ്മൂട്ടി ഭാഗമാകാറുണ്ട്. അടുത്തിടെ ഹൃദയ ശസ്ത്രക്രിയ ആവശ്യമായി വന്ന ഒരു യുവാവിനും മമ്മൂട്ടി സഹായഹസ്തവുമായി എത്തിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിക്ക് നന്ദി പറയുന്ന യുവാവിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

തൃശൂർ സ്വദേശിയായ പ്രസാദ് ഹൃദയസംബന്ധമായ അസുഖങ്ങളുമായി കഴിയുകയായിരുന്നു. ഓട്ടോ ഡ്രൈവറായ പ്രസാദിന് ഹൃദയ ശസ്ത്രക്രിയ ആവശ്യമായിരുന്നെങ്കിലും അതിനുള്ള സാമ്പത്തീക സ്ഥിതി ഉണ്ടായിരുന്നില്ല. ഈ സമയത്താണ് മമ്മൂട്ടി ഫാൻസ്‌ ഈ വിവരം അറിഞ്ഞതും മമ്മൂട്ടിയെ വിവരം അറിയിച്ചതും. തുടർന്ന് പ്രസാദിന്റ ഹൃദയശാസ്ത്രക്രിയക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും അദ്ദേഹം ഒരുക്കുകയായിരുന്നു.

Read also: വിവാഹത്തിന് 50 പേരും മരണാനന്തര ചടങ്ങുകളിൽ 20 പേരും മാത്രമേ പങ്കെടുക്കാവൂ- നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി

മമ്മൂട്ടിയും നിംസ് ഹാർട്ട്‌ ഫൗണ്ടേഷനും സംയുക്തമായി നടത്തിവരുന്ന സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിയായ ഹാർട്ട് -റ്റൂ -ഹാർട്ടിൽ ഉൾപ്പെടുത്തിയാണ് പ്രസാദിന്റെ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ മമ്മൂട്ടിക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രസാദ് എത്തി. മമ്മൂക്കയെ നേരിൽക്കണ്ട് നന്ദി പറയാൻ കാത്തിരിക്കുകയാണ് ഇപ്പോൾ പ്രസാദ്. അതേസമയം ഹാർട്ട് -റ്റൂ -ഹാർട്ടിൽ ഉൾപ്പെടുത്തി ഇതിനോടകം 250 ലധികം ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്.

https://www.facebook.com/197655563678247/videos/401058260890605

Story Highlights: Heart patient Prasath thanks Mammootty video