‘കണ്ണനെ കാണാത്ത കണ്ണെന്തിനാ’; ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഉമ്മച്ചിയുടെ പാട്ട് ഏറ്റെടുത്ത് സൈബർ ലോകം, ഹൃദയം തൊട്ട് വീഡിയോ

September 10, 2020

പാട്ടുകൾ എന്നും മനുഷ്യന് ഏറെ പ്രിയപ്പെട്ടതാണ്.. ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ ഇല്ലാതെ സംഗീതം എല്ലാവര്ക്കും ഒരുപോലെ പ്രിയമുള്ളതാണ്. ഇപ്പോഴിതാ അത്തരത്തിൽ ശ്രീകൃഷ്ണ ഭക്തിഗാനം ഹൃദ്യമായി ആലപിക്കുന്ന ഒരു ഉമ്മയുടെ വീഡിയോയാണ് സൈബർ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. വീഡിയോ കുറച്ച് പഴയതാണെങ്കിലും ഇന്ന് ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് വീണ്ടും സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് ഈ ഉമ്മയുടെ പാട്ട്.

‘കണ്ണനെ കാണാത്ത കണ്ണെന്തിനാ..’ എന്ന മനോഹരമായ ഭക്തി ഗാനമാണ് ഈ ഉമ്മ വളരെ സുന്ദരമായി ആലപിക്കുന്നത്. തലയിൽ തട്ടമൊക്കെയിട്ട് വളരെ സുന്ദരമായി ഈ ഹിന്ദു ഭക്തിഗാനം ആലപിക്കുന്ന ഉമ്മച്ചിക്ക് സോഷ്യൽ മീഡിയയിൽ നിന്നും വലിയ അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം നിരവധിപ്പേർ ഏറ്റെടുത്തുകഴിഞ്ഞു ഈ ഉമ്മച്ചിയേയും അവരുടെ ആലാപനത്തേയും.

Read also: മുത്തശ്ശിയുടെ ജീവൻ രക്ഷിക്കാൻ വാഹനം ഓടിച്ച് 11-കാരൻ; അഭിനന്ദനം, ഒപ്പം പ്രതിഷേധവും

ഇത്തരത്തിൽ പാട്ടുപാടിയും നൃത്തം ചെയ്തുമൊക്കെ പ്രായഭേദമന്യേ നിരവധിപ്പേരാണ് സമൂഹ മാധ്യമങ്ങളിൽ താരങ്ങളാകുന്നത്. കലാകാരന്മാർക്ക് അവസരങ്ങളുടെ വാതായനങ്ങൾ തുറന്നു കൊടുക്കാറുണ്ട് സമൂഹ മാധ്യമങ്ങൾ. മറ്റൊന്നിനും പകരം വയ്ക്കാനാവാത്ത പവിത്രമായ കലാവാസനയുള്ള നിരവധി കലാകാരൻമാരെ ഇതിനോടകം സോഷ്യൽ മീഡിയ കണ്ടെത്തിക്കഴിഞ്ഞു.

കണ്ണനെ കാണാത്ത കണ്ണെന്തിനാ കണ്ണാ…..ഈ കണ്ണെന്തിനാ കണ്ണാ കണ്ണെന്തിനാ…..❤️❤️

Sreeja C Nair ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಸೆಪ್ಟೆಂಬರ್ 9, 2020

Story Highlights:hindu devotional song sung by muslim woman