ഋത്വിക് റോഷന്റെ ചിത്രം വരച്ച് അമൽ; മലയാളി ആരാധകനെ അഭിനന്ദിച്ച് താരം

September 22, 2020

മലയാളികൾ അടക്കം നിരവധി ആരാധകരുള്ള ബോളിവുഡ് ചലച്ചിത്രതാരമാണ് ഋത്വിക് റോഷൻ. അഭിനേതാവായും ഡാൻസറായുമൊക്കെ വെള്ളിത്തിരയിൽ തിളങ്ങാറുള്ള താരം സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ ആരാധകൻ വരച്ച അദ്ദേഹത്തിന്റെ ഛായാചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് ഋത്വിക് റോഷൻ. കണ്ണൂർ, പയ്യന്നൂർ സ്വദേശിയായ അമൽ കക്കാട്ട് വരച്ച ചിത്രമാണ് ഋത്വിക് റോഷൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

അവിശ്വസനീയമായ കലാസൃഷ്ടി, നന്ദി അമൽ കെ എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് ഋത്വിക് കുറിച്ചത്. വാർ എന്ന ചിത്രത്തിലെ താരത്തിന്റെ ഗെറ്റപ്പിലുള്ള ചിത്രമാണ് അമൽ വരച്ചിരിക്കുന്നത്. രണ്ട് മണിക്കൂർകൊണ്ട് 1.5 ലക്ഷം ലൈക്കുകൾ ചിത്രത്തിനു ലഭിച്ചിട്ടുണ്ട്. അമലിനെ അഭിനന്ദിച്ച് നിരവധി പേർ കമന്റുകളുമായി എത്തുന്നുണ്ട്. അതിന് പുറമെ ഋത്വിക് റോഷന്റെ ചിത്രം വരയ്ക്കുന്ന വീഡിയോയും അമൽ യുട്യൂബിൽ പങ്കുവെച്ചിട്ടുണ്ട്.

Incredible Artwork! Thank you for the love Amal K.

Hrithik Roshan ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಸೆಪ್ಟೆಂಬರ್ 21, 2020

അതേസമയം ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ താരമാണ് ഋത്വിക് റോഷൻ. പിന്നീട് കഹോ ന പ്യാർ ഹേ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി. ഇതിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനും, പുതുമുഖ നടനുമുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. അതിനു ശേഷം ശ്രദ്ധേയമായ വേഷം ചെയ്ത ചിത്രങ്ങൾ കോയി മിൽ ഗയ (2003), ക്രിഷ് (2006) ധൂം 2 (2006) എന്നിവയായിരുന്നു. ഈ ചിത്രങ്ങളിലെ അഭിനയം അദ്ദേഹത്തെ ഒരു മുൻ നിര ബോളിവുഡ് നടന്മാരിൽ ഒരാളാക്കുകയും ചെയ്തു. ഇപ്പോൾ വെള്ളിത്തിരയിൽ തിരക്കുള്ള താരമാണ് ഋത്വിക് റോഷൻ.

Story Highlights: hrithik roshan share his drawing done by malayali