പേരക്കുട്ടിക്ക് പാട്ടുപാടി കൊടുത്ത് മുത്തച്ഛന്‍; സംഗീത കുടുംബത്തില്‍ നിന്നൊരു സ്‌നേഹവീഡിയോ

September 9, 2020
hweta Mohan Shares Cute Video of Her Dad And Daughter

മലയാളസംഗീത ലോകത്ത് ഏറെ ശ്രദ്ധേയമായ പാട്ടു കുടുംബമാണ് ഗായിക സുജാതയുടേത്. സുജാതയും മകള്‍ ശ്വേതയും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചലച്ചിത്രപിന്നണി ഗായകരാണ്. സുജാതയുടെ ഭര്‍ത്താവ് മോഹനും പാട്ടുകാരനാണ്. മൂവരും ഒരുമിച്ചുള്ള ഗാനാലാപനങ്ങളുടെ വീഡിയോയും ശ്രദ്ധ നേടിയിട്ടുണ്ട്.

ഇപ്പോഴിതാ കൊച്ചു മകള്‍ ശ്രേഷ്ഠയ്ക്ക് പാട്ട് പാടിക്കൊടുക്കുന്ന മോഹന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ശ്വേതയുടെ മകളാണ് ശ്രേഷ്ഠ. ശ്വേത തന്നെയാണ് മകളുടെ വീഡിയോ പങ്കുവെച്ചതും. പപ്പൂഷയ്ക്ക് മുത്തച്ഛന്റെ സംഗീത ക്ലാസുകള്‍ എന്നു കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നതും.

എന്തായാലും മനോഹരമായ ഈ പാട്ടുവീഡയോ ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. മുമ്പും പല തവണ ശ്രേഷഠയുടെ രസകരമായ വീഡിയോകള്‍ ശ്വേത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

Story highlights: Shweta Mohan Shares Cute Video of Her Dad And Daughter