ഗോവ രാജ്യാന്തര ചലച്ചിത്ര മേള ജനുവരിയിലേക്ക് മാറ്റി

September 24, 2020

അൻപത്തൊന്നാമത് ഗോവ രാജ്യാന്തര ചലച്ചിത്ര മേള ജനുവരിയിലേക്ക് മാറ്റി. നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കാനിരുന്ന രാജ്യാന്തര ചലച്ചിത്ര മേളയാണ് ജനുവരിയിലേക്ക് മാറ്റിയത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്. കൊവിഡ് പശ്ചാത്തലത്തിലാണ് ചലച്ചിത്ര മേള ജനുവരിയിലേക്ക് മാറ്റിയത്.

അതേസമയം കൊവിഡ് പശ്ചാത്തലത്തിൽ 25- മത് ഐഎഫ്എഫ്കെയും നീട്ടി വച്ചിരുന്നു.ഡിസംബറിൽ നടക്കേണ്ടിയിരുന്ന ചലച്ചിത്രമേള 2021 ഫെബ്രുവരി 12 മുതൽ 19 വരെയാണ് നടത്തുക.

Read also: അഭിനയത്തിന്റെ ‘പെരുന്തച്ചൻ’ വിടപറഞ്ഞിട്ട് എട്ട് വർഷങ്ങൾ; തിലകന്റെ ഓർമ്മയിൽ സിനിമാലോകം

ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾ ഒരു കുടക്കീഴിൽ എത്തുന്ന മുഹൂർത്തമാണ് അന്താരാഷ്ട്ര ചലച്ചിത്ര മേള. എന്നാൽ മറ്റെല്ലാ മേഖലയേയും പോലെത്തന്നെ ചലച്ചിത്ര മേഖലയേയും കൊവിഡ് മോശമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വർഷം നടത്താനിരുന്ന ചലച്ചിത്രമേള അടുത്ത വർഷത്തേക്ക് മാറ്റിയത്.

Read also: ദിവസം മുഴുവൻ ഊർജ്ജസ്വലരായിരിക്കാൻ രശ്‌മികയുടെ ചോക്ലേറ്റ് പ്രോട്ടീൻ ഓട്സ് പാൻ കേക്ക്; വീഡിയോ പങ്കുവച്ച് പ്രിയതാരം

25-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളഎന്‍ട്രികള്‍ ക്ഷണിക്കുന്നുകേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 25-ാമത്…

Kerala State Chalachitra Academy ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಸೆಪ್ಟೆಂಬರ್ 17, 2020

Story Highlights;iffi postponed to january