കൊല്‍ക്കത്തയ്‌ക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന് 175 റണ്‍സിന്റെ വിജയലക്ഷ്യം
ഐപിഎല്‍ പതിമൂന്നാം സീസണിലെ പന്ത്രണ്ടാം മത്സരം പുരോഗമിക്കുന്നു. മാറ്റങ്ങളില്ലാതെയാണ് ഐപിഎല്‍ -ല്‍ കൊല്‍ക്കത്ത നെറ്റ്‌റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും ഇന്ന് കളത്തിലിറങ്ങിയത്. രാജസ്ഥാന്‍ റോയല്‍സ് ആണ് ടോസ് നേടിയത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ നിശ്ചിത ഓവറില്‍ 174 റണ്‍സ് അടിച്ചെടുത്തു. 34 പന്തില്‍ നിന്നുമായി 47 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ ആണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.
തുടക്കത്തില്‍ മികവ് പുലര്‍ത്തിയെങ്കിലും രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളര്‍മാര്‍ റണ്ണൊഴുക്ക് കുറച്ചു. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടു നല്‍കിയ ജോഫ്ര ആര്‍ച്ചറാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങ് നിരയില്‍ മികവ് കാട്ടിയത്.
ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകള്‍ക്കും ഈ സ്റ്റേഡിയത്തില്‍ ഇത് ആദ്യ മത്സരമാണ് എന്നതാണ് വേറൊരു കൗതുകം. മലയാളി താരമായ സഞ്ജു സാംസണ്‍ അടങ്ങുന്ന രാജസ്ഥാന്‍ റോയല്‍സ് ബ്റ്റ്‌സ്മാന്‍മാരെ പിന്തുണയ്ക്കുന്ന ചെറിയ ബൗണ്ടറികളുള്ള ഷാര്‍ജ സ്റ്റേഡിയത്തില്‍ നിന്നും ഇന്ന് കളം മാറുകയാണ്. ഐപിഎല്‍ പതിമൂന്നാം സീസണിലെ രാജസ്ഥാന്‍ റോയല്‍സിന്റെ മുന്നേറ്റത്തെക്കുറിച്ചുള്ള സൂചനകളും ഈ മത്സരം നല്‍കും.
അതേസമയം കരുത്തരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ആദ്യ രണ്ട് മത്സരങ്ങളും അബുദാബിയില്‍ ആയിരുന്നു. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടെങ്കിലും രണ്ടാം അങ്കത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെ കൊല്‍ക്കത്ത വിജയം നേടിയിരുന്നു.
Story highlights: IPL live-score RR vs KKR