ആറ് ബൗളിങ് ആക്ഷനുകളുമായി ബുംറ; മുംബൈ ഇന്ത്യന്‍സിന്റെ പരിശീലനസമയത്തെ ചില രസക്കാഴ്ചകള്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. പല ടീമികളുടേയും പരിശീലന വീഡിയോകളടക്കം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ കായികാവേശം വീണ്ടും ഉയര്‍ന്നു. ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലന വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
ജസ്പ്രീത് ബുംറയാണ് വീഡിയോയിലെ താരം. ബൗളിങ് മികവുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ്‌ലോകത്തുതന്നെ കൈയടി നേടുന്ന താരമാണ് ബുംറ. ബുറയുടെ ബൗളിങ് ആക്ഷനും ശ്രദ്ധേയമാണ്. എന്നാല്‍ വ്യത്യസ്തമായ ആറ് സ്‌റ്റൈലില്‍ പന്തെറിയുന്ന ബുറയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം സെപ്റ്റംബര്‍ 19 മുതലാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുക. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടും. അബുദാബിയില്‍ വെച്ച് ഇന്ത്യന്‍സമയം വൈകിട്ട് 7.30- നാണ് ആദ്യമത്സം.
ഡല്‍ഹി ക്യാപിറ്റല്‍സും കിങ്സ് ഇലവണ്‍ പഞ്ചാബം തമ്മിലാണ് രണ്ടാം അങ്കം. സെപ്റ്റംബര്‍ 20 ഇന്ത്യന്‍ സമയം വൈകിട്ട് 7.30 ന് ദുബായില്‍ വെച്ചായിരിക്കും ഈ മത്സരം. സെപ്റ്റംബര്‍ 21 തിങ്കളാഴ്ച നടക്കുന്ന മൂന്നാം മത്സരവും ദുബായിലാണ്. സണ്‍റൈസേഴ്സ് ഹൈദരബാദും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് മൂന്നാം മത്സരം.
24 മത്സരങ്ങള്‍ ദുബായിലും 20 മത്സരങ്ങള്‍ അബുദാബിയിലും 12 മത്സരങ്ങള്‍ ഷാര്‍ജയിലുമാണ് നടക്കുക. നിലവില്‍ നവംബര്‍ 3 വരെ നടക്കുന്ന പ്രഥമികഘട്ട മത്സരങ്ങളുടെ ക്രമമാണ് ഐപിഎല്‍ ഗവേര്‍ണിങ് കൗണ്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പത്ത് ദിവസം രണ്ട് മത്സരങ്ങള്‍ വീതം നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 3.30 നും 7.30നുമായിരിക്കും ഈ മത്സരങ്ങള്‍.
Story highlights: Jasprit Bumrah copies six different bowling actions