ജീവിതപ്പാതിയെ ചേർത്തുപിടിച്ച് ജയസൂര്യ; ശ്രദ്ധനേടി സ്നേഹചിത്രം

September 23, 2020

മലയാളികളുടെ പ്രിയ താരമാണ് ജയസൂര്യ. നായകനായി മികച്ച സ്വീകാര്യത നേടുമ്പോഴും സഹനടനായും വില്ലനായുമെത്താൻ ഒരു മടിയും കാണിക്കാത്ത നടനാണ് ജയസൂര്യ. ലോക്ക് ഡൗണിൽ കുടുംബത്തിനൊപ്പം സമയം പങ്കിടുന്ന സന്തോഷത്തിലാണ് ജയസൂര്യ. ഷൂട്ടിംഗ് തിരക്കുകളിലേക്ക് ചേക്കേറും മുൻപ് പ്രിയതമയ്‌ക്കൊപ്പം സുന്ദരമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് ജയസൂര്യ.

ജയസൂര്യയെപോലെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ഭാര്യയും ഡിസൈനറുമായ സരിത. ജയസൂര്യയുടെ സിനിമാജീവിതത്തിന് എല്ലാവിധ പിന്തുണയും സരിതയാണ്. കുടുംബത്തിന് പ്രഥമ പരിഗണന നൽകുന്ന ജയസൂര്യ ഭാര്യ സരിതയുടെ സഹായമില്ലാതെ കുടുംബം നന്നായി മുന്നോട്ട് പോകില്ലായിരുന്നു എന്ന് അഭിമുഖങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് ജയസൂര്യ സിനിമാലോകത്തേക്ക് എത്തിയത്. തൃപ്പൂണിത്തുറയിൽ ജനിച്ച ജയസൂര്യ മിമിക്രി കലാകാരനായാണ് തുടക്കമിടുന്നത്. പിന്നീട് ചെറിയ വേഷങ്ങളിലും ജൂനിയർ ആർട്ടിസ്റ്റായുമൊക്കെ വെള്ളിത്തിരയിലേക്ക് എത്തിയ ജയസൂര്യ ശ്രദ്ധ നേടുന്നത് വിനയൻ സംവിധാനം ചെയ്ത ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ’ എന്ന ചിത്രത്തിലൂടെയാണ്.

https://www.instagram.com/p/CFd3pG-HUXn/?utm_source=ig_web_copy_link

Read More: ‘8 മാസത്തെ ക്വാറന്റീനും 7 മാസത്തെ തൊഴിലില്ലായ്മക്കും ശേഷം’- വർക്ക്ഔട്ട് ചിത്രം പങ്കുവെച്ച് ജയറാം

സിനിമയിൽ നായകനായി എത്തിയിട്ട് 18 വർഷം പൂർത്തിയാക്കുന്ന ജയസൂര്യ ഇതുവരെ നൂറ്റൻപതോളം ചിത്രങ്ങളിൽ വേഷമിട്ടു. സൂഫിയും സുജാതയും എന്ന ചിത്രമാണ് ജയസൂര്യ നായകനായി പ്രേക്ഷകരിലേക്ക് ഒടുവിൽ എത്തിയ ചിത്രം. അതേസമയം, ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം നിര്‍വഹിക്കുന്ന ‘വെള്ള’മാണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.കണ്ണൂര്‍ സ്വദേശിയായ ഒരാളുടെ ജീവിതത്തില്‍ നടന്ന ചില യാഥാര്‍ത്ഥ സംഭവങ്ങളാണ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്.

Story highlights- jayasurya sharing photo with saritha