‘ഒരിക്കൽ അവിടെ ഒരു പ്രേതം ജീവിച്ചിരുന്നു’; ശ്രദ്ധേയമായി കമൽ ഹാസൻ ചിത്രം
തെന്നിന്ത്യൻ സിനിമ ലോകത്ത് നിരവധി ആരാധകരുള്ള ചലച്ചിത്ര താരമാണ് കമൽ ഹാസൻ. താരത്തിന്റെ ഓരോ സിനിമ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമ ചെയ്യുന്നുവെന്ന് താരം തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. ‘ഒരിക്കല്‍ അവിടെ ഒരു പ്രേതം ജീവിച്ചിരുന്നു’ എന്നെഴുതിയിരിക്കുന്ന ഒരു പോസ്റ്ററും പങ്കുവെച്ചു കൊണ്ടാണ് താരം പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമ നിര്‍മിക്കുന്നത് കമല്‍ ഹാസന്റെ രാജ്‍കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ആണ്.
Read also: സ്കൂൾകാലം തൊട്ട് കൗമാരം വരെ; ശ്രദ്ധ നേടി വിജയ്‌യുടെ പഴയകാല ചിത്രങ്ങൾ
അതേസമയം അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രമാണ് മാസ്റ്റർ. വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മാസ്റ്റർ. ചിത്രത്തിൽ പ്രധാന കഥാപാത്രമായി വിജയ് സേതുപതിയും എത്തുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തെ അഴിമതിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോളജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റർ. അനിരുദ്ധ് രവിചന്ദർ നിർമിക്കുന്ന ചിത്രത്തിന് സത്യൻ സൂര്യനാണ് സംഗീതം ഒരുക്കുന്നത്. അതേസമയം തമിഴ് സിനിമ മേഖലയിൽ മികച്ച സ്വീകാര്യത നേടിയ ‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ‘മാസ്റ്റർ’. ഇതിന് പിന്നാലെയാണ് കമൽ ഹാസനൊപ്പം പുതിയ ചിത്രം ഒരുക്കുന്നത്.
Story Highlights:kamalhasan join together with lokesh kanagaraj