സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കൊവിഡ്; 4424 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

September 23, 2020

സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതുവരെയുള്ള കണക്കുകളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. 4424 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. 640 പേരാണ് ഉറവിടമാറിയാത്ത രോഗബാധിതർ. 99 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് സ്ഥിതി ഗൗരവമായി തുടരുകയാണ്. 852 പേരാണ് ഇന്ന് തിരുവനന്തപുരത്ത് രോഗബാധിതരായത്. അതേസമയം, 2951 പേരാണ് ഇന്ന് രോഗമുക്തരായത്.

തിരുവനന്തപുരം- 852, എറണാകുളം- 624, മലപ്പുറം- 512, കോഴിക്കോട്- 504, കൊല്ലം- 503, ആലപ്പുഴ- 501, തൃശൂർ- 478, കണ്ണൂർ- 365, പാലക്കാട്- 278, കോട്ടയം- 262, പത്തനംതിട്ട- 223, കാസർഗോഡ്- 136, ഇടുക്കി- 79, വയനാട്- 59 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 140 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 4424 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 640 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 5064 സമ്പർക്ക രോഗികളാണുള്ളത്. തിരുവനന്തപുരം- 822, എറണാകുളം- 587, കൊല്ലം- 495, കോഴിക്കോട്- 495, മലപ്പുറം- 485, തൃശൂർ- 465, ആലപ്പുഴ- 450, കണ്ണൂർ-323, പാലക്കാട്- 271, കോട്ടയം- 256, പത്തനംതിട്ട- 174, കാസർഗോഡ്- 125, ഇടുക്കി- 61, വയനാട്- 55 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2951 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം- 321, കൊല്ലം- 152, പത്തനംതിട്ട- 127, ആലപ്പുഴ- 167, കോട്ടയം- 275, ഇടുക്കി- 55, എറണാകുളം- 254, തൃശൂർ- 180, പാലക്കാട്- 150, മലപ്പുറം- 372, കോഴിക്കോട്- 427, വയനാട്- 27, കണ്ണൂർ- 142, കാസർഗോഡ്- 302 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 42,786 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,04,682 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.

Story highlights- kerala covid 19 updates