തൊട്ടും തലോടിയും പിന്നെ ചേർന്നു നിന്നും നായയോട് സൗഹൃദം കൂടുന്ന പൂച്ചക്കുട്ടി, കൗതുക വീഡിയോ
മനുഷ്യരെപോലെത്തന്നെ മൃഗങ്ങളുടെയും പക്ഷികളുടേയുമൊക്കെ കൗതുക വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ നായയോട് സൗഹൃദം കൂടാൻ ശ്രമിക്കുന്ന ഒരു പൂച്ചക്കുട്ടിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പൊതുവെ തമ്മിൽ കണ്ടാൽ പരസ്പരം മല്ലിടുന്ന മൃഗങ്ങളാണ് പൂച്ചയും നായയും. എന്നാൽ ഇവിടെ അനങ്ങാതെ കിടക്കുന്ന ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട നായയുടെ അടുത്തെത്തി കളിക്കുന്ന പൂച്ചക്കുട്ടിയാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
പൂച്ചക്കുട്ടി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അനങ്ങാതെ കിടക്കുന്ന നായയെയാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ തന്റെ ഒപ്പം കളിക്കുന്നതിനായി പൂച്ചക്കുഞ്ഞ് നായയെ തൊട്ടും തലോടിയുമൊക്കെ കൂടെക്കൂടിയിരിക്കുകയാണ്. തളരാതെ ശ്രമങ്ങൾ തുടരുന്ന പൂച്ചക്കുട്ടിയുടെ വീഡിയോ എന്തായാലും സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
വെൽകം ടു നേച്ചർ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് 15-സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോ പങ്കുവെച്ചത്. ആയിരക്കണക്കിന് ആളുകൾ ഇതിനോടകം ഈ വീഡിയോ കണ്ടുകഴിഞ്ഞു.
Story Highlights: kitten plays with dog video goes viral