കൊല്‍ക്കത്തയ്ക്ക് മുമ്പില്‍ അടിതെറ്റി രാജസ്ഥാന്‍ റോയല്‍സ്; നൈറ്റ് റൈഡേഴ്‌സിന് 37 റണ്‍സിന്റെ വിജയം

September 30, 2020
Kolkata beat Rajasthan by 37 runs

ഐപിഎല്‍-ല്‍ കൊല്‍ക്കത്തയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ അടിതെറ്റി രാജസ്ഥാന്‍ റോയല്‍സ്. 37 റണ്‍സിനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ജയം. ബൗളിങ്ങില്‍ മകച്ച പ്രകടനംതന്നെയാണ് കൊല്‍ക്കത്തയുടെ താരങ്ങള്‍ പുറത്തെടുത്തത്. ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത ഓവറില്‍ 137 റണ്‍സ് നേടിയത്.

മാറ്റങ്ങളില്ലാതെയാണ് ഐപിഎല്‍ -ല്‍ കൊല്‍ക്കത്ത നെറ്റ്റൈഡേഴ്സും രാജസ്ഥാന്‍ റോയല്‍സും ഇന്ന് കളത്തിലിറങ്ങിയത്. രാജസ്ഥാന്‍ റോയല്‍സ് ആണ് ടോസ് നേടിയത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ നിശ്ചിത ഓവറില്‍ 174 റണ്‍സ് അടിച്ചെടുത്തു. 34 പന്തില്‍ നിന്നുമായി 47 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ ആണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.

ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഇരു ടീമുകള്‍ക്കും ഈ സ്റ്റേഡിയത്തില്‍ ഇത് ആദ്യ മത്സരമാണ് എന്നതാണ് വേറൊരു കൗതുകം. മലയാളി താരമായ സഞ്ജു സാംസണ്‍ അടങ്ങുന്ന രാജസ്ഥാന്‍ റോയല്‍സ്, ബ്റ്റ്സ്മാന്‍മാരെ പിന്തുണയ്ക്കുന്ന ചെറിയ ബൗണ്ടറികളുള്ള ഷാര്‍ജ സ്റ്റേഡിയത്തില്‍ നിന്നും ഇന്ന് കളം മാറുകയായിരുന്നു. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന് മികവ് പുലര്‍ത്താനായില്ല ദുബായ് മൈതാനത്തില്‍.

കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു വി സാംസണും ഇത്തവണ നിരാശപ്പെടുത്തി. ഒമ്പത് പന്തില്‍ നിന്നുമായി എട്ട് റണ്‍സ് അടിച്ചെടുത്തപ്പോഴേക്കും സഞ്ജു കളം വിട്ടു. ടോം കുരാന്‍ ആണ് രാജസ്ഥാന്‍ റോയല്‍സിന്റെ ടോപ് സ്‌കോറര്‍.

Story highlights: Kolkata beat Rajasthan by 37 runs