‘എന്റെ ക്യാപ്റ്റൻ ലേഡിക്കൊപ്പം’- പ്രിയക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

September 10, 2020

സമൂഹമാധ്യമങ്ങളിൽ സജീവ താരമാണ് കുഞ്ചാക്കോ ബോബൻ. മകൻ ഇസഹാക്കിന്റെയും ഭാര്യ പ്രിയയുടെയും വിശേഷങ്ങൾ താരം ആരാധകരുമായി പതിവായി പങ്കുവയ്ക്കാറുണ്ട്. പ്രിയക്കൊപ്പമുള്ള ഒരു മനോഹര ചിത്രം പങ്കുവയ്ക്കുകയാണ് ഇപ്പോൾ കുഞ്ചാക്കോ ബോബൻ. തന്റെ ക്യാപ്റ്റൻ ലേഡിയാണ് പ്രിയ എന്നാണ് കുഞ്ചാക്കോ ചിത്രത്തിനൊപ്പം കുറിക്കുന്നത്.

കറുത്ത നിറത്തിലുള്ള കാഷ്വൽ ടി-ഷർട്ടും പാന്റും തൊപ്പിയും ധരിച്ചാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ. ഭാര്യ പ്രിയ വെളുത്ത ടി-ഷർട്ടും പാന്റുമണിഞ്ഞിരിക്കുന്നു. ഇരുവരും വളരെ കാഷ്വൽ ലുക്കിലാണ് നില്കുന്നത്. എന്റെ ക്യാപ്ടൻ ലേഡിക്കൊപ്പം എന്ന കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്.

https://www.instagram.com/p/CE6qzzbMtxW/?utm_source=ig_web_copy_link

മലയാള സിനിമയിലെ പ്രിയപ്പെട്ട താര ദമ്പതിമാരിൽ ഒരാളാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും.2005ലാണ് കുഞ്ചാക്കോ ബോബൻ തന്റെ ക്യാപ്റ്റൻ ലേഡിയെ കണ്ടെത്തിയത്. വിവാഹ ശേഷം നീണ്ട പതിനാലു വർഷങ്ങൾ കാത്തിരുന്നതിന് ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയക്കും ഇസഹാക്ക് പിറന്നത്.

Read More: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ രാധയായി അനുശ്രീ; മനോഹര ചിത്രങ്ങൾ

അതേസമയം, കുഞ്ചാക്കോ ബോബന്റേതായി അവസാനം തിയേറ്ററിലെത്തിയ ചിത്രം ‘അഞ്ചാം പാതിരാ’ എന്ന ക്രൈം ത്രില്ലറായിരുന്നു. ക്രിമിനോളജിസ്റ്റ് ഡോ. അൻവർ ഹുസൈനായാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ വേഷമിട്ടത്. ലോക്ക് ഡൗൺ ആരംഭിക്കുന്നതിന് മുൻപ്, ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘മോഹൻ കുമാർ ഫാൻസ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലായിരുന്നു താരം.

Story highlights- kunchacko boban and priya