സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2655 പേര്‍ക്ക്; 2433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

September 5, 2020
Covid 19 in Kerala latest updates

സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന 2113 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. ഇതില്‍ 61 ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. നിലവില്‍ സംസ്ഥാനത്താകെ 21,800 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് 11 കൊവിഡ് മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 40,162 സാമ്പിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്ത് നിലവില്‍ 23 സര്‍ക്കാര്‍ ലാബുകളിലും 10 സ്വകാര്യ ലാബുകളിലും ഉള്‍പ്പെടെ 33 സ്ഥലങ്ങളില്‍ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധിക്കാനുള്ള സൗകര്യമുണ്ട്. ഇതുകൂടാതെ 800 ഓളം സര്‍ക്കാര്‍ ലാബുകളിലും 300 ഓളം സ്വകാര്യ ലാബുകളിലും ആന്റിജന്‍, എക്സ്പെര്‍ട്, സിബിനാറ്റ്, ട്രൂനാറ്റ് പരിശോധനകള്‍ നടത്തുന്നുണ്ട്. ലാബ് സൗകര്യം കൂട്ടിയതോടെ പരിശോധനകള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കാനായിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Story highlights: Latest kerala covid 19 updates