സംസ്ഥാനത്ത് 8000 കടന്ന് പ്രതിദിന കൊവിഡ് കേസ്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 8830 പേര്‍ക്ക്

September 30, 2020
new Covid cases reported in Kerala

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് പോസിറ്റീവ് കേസുകള്‍ 8000 കടന്നു. ഇന്ന് 8830 പേര്‍ക്ക് ആണ് കൊവിഡ്്-19 സ്ഥിരീകരിച്ചത്. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ 679, പാലക്കാട് 631, കണ്ണൂര്‍ 519, കോട്ടയം 442, കാസര്‍ഗോഡ് 321, പത്തനംതിട്ട 286, വയനാട് 214, ഇടുക്കി 157 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

23 കൊവിഡ് മരണങ്ങളും ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 7695 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 784 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 896, തിരുവനന്തപുരം 835, മലപ്പുറം 877, കോഴിക്കോട് 910, കൊല്ലം 808, തൃശൂര്‍ 781, ആലപ്പുഴ 658, പാലക്കാട് 413, കണ്ണൂര്‍ 318, കോട്ടയം 422, കാസര്‍ഗോഡ് 286, പത്തനംതിട്ട 195, വയനാട് 196, ഇടുക്കി 105 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

123 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 33, തിരുവനന്തപുരം 32, കാസര്‍ഗോഡ് 13, കോട്ടയം 11, എറണാകുളം 6, പത്തനംതിട്ട, വയനാട് 5 വീതം, കൊല്ലം, തൃശൂര്‍ 4 വീതം, ആലപ്പുഴ, പാലക്കാട് 3 വീതം, മലപ്പുറം, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 6 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3536 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 379, കൊല്ലം 295, പത്തനംതിട്ട 204, ആലപ്പുഴ 302, കോട്ടയം 128, ഇടുക്കി 21, എറണാകുളം 263, തൃശൂര്‍ 155, പാലക്കാട് 206, മലപ്പുറം 601, കോഴിക്കോട് 589, വയനാട് 51, കണ്ണൂര്‍ 182, കാസര്‍ഗോഡ് 160 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 67,061 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,28,224 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Story highlights: Latest updates kerala corona virus