ഇൻസ്ട്രുമെന്റ് ബോക്സുകൊണ്ട് മേശയിൽ താളമിട്ടു; ഹൃദയം കീഴടക്കി ഒരു കൊച്ചു മിടുക്കൻ, വീഡിയോ

September 10, 2020

പരിമിതികളോട് പടപൊരുതി ആഗ്രഹങ്ങളെ എത്തിപ്പിക്കുന്ന നിരവധി കലാകാരന്മാരെ നാം കാണാറുണ്ട്. ഇത്തരത്തിലുള്ള വെല്ലുവിളികളെ അതിജീവിക്കുന്നവരാണ് യഥാർത്ഥ പോരാളികൾ. കുറവുകൾ ഒരു പോരായ്മയല്ല എന്ന് ജീവിതം കൊണ്ട് കാണിച്ചുതന്ന ഒട്ടേറെയാളുകൾ സമൂഹത്തിലുണ്ട്. അത്തരത്തിൽ ഒരു കൊച്ചു മിടുക്കന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്.

പൂർണ്ണ വളർച്ച ഇല്ലാത്ത കൈകൾ കൊണ്ട് ഇൻസ്ട്രുമെന്റ് ബോക്സിൽ താള വിസ്മയം തീർക്കുകയാണ് ഒരു കൊച്ചു മിടുക്കൻ. ബോക്സ് കൊണ്ട് മേശപ്പുറത്ത് കൊട്ടിയാണ് ഈ മിടുക്കാൻ ഇവിടെ സംഗീതം വിരിയിക്കുന്നത്. അതേസമയം സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് ഈ കുഞ്ഞുമകനെ അഭിനന്ദിച്ചുകൊണ്ട് എത്തുന്നത്. ജീവിതത്തതിൽ ഈ കുഞ്ഞുമകനെ മാതൃകയാക്കണം എന്ന് പറയുന്നവരും നിരവധിയാണ്.

ഇത്തരത്തിൽ നിരവധി കലാകാരന്മാരെയാണ് ദിവസവും സമൂഹമാധ്യമങ്ങൾ പരിചയപ്പെടുത്തുന്നത്. കലാകാരന്മാർക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ തുറന്ന വേദികൾ കൂടി സമ്മാനിക്കുകയാണ് സൈബർ ഇടങ്ങൾ.

https://www.facebook.com/108223534017741/videos/679881176219101

Story Highlights: little boy Viral video