അമ്മയെ സന്തോഷിപ്പിക്കാൻ കഷ്ടപ്പെട്ട് കുഞ്ഞാവ; ഇത്രയും മര്യാദയുള്ള കുഞ്ഞിനെ കണ്ടിട്ടില്ലെന്ന് സോഷ്യൽ ലോകം, ക്യൂട്ട് വീഡിയോ
കുഞ്ഞുങ്ങളുടെ ഡാൻസിനും പാട്ടിനുമൊപ്പം അവരുടെ കളിചിരികൾ കാണാനും അവരുടെ കൊച്ചുവർത്തമാനങ്ങളുമൊക്കെ ഏറെ ആസ്വദിക്കുന്നവരാണ് നമ്മൾ. മക്കളെ സന്തോഷിപ്പിക്കാൻ മാതാപിതാക്കളാണ് സാധാരണ ശ്രമിക്കാറുള്ളത്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി അമ്മയെ സന്തോഷിപ്പിക്കാൻ പെടാപ്പാട് പെടുന്ന ഒരു കുഞ്ഞുമോളാണ് സോഷ്യൽ ലോകത്തിന്റെ മുഴുവൻ ഹൃദയം കീഴടക്കുന്നത്.
‘അമ്മ തന്ന ഭക്ഷണം ഇഷ്ടപെട്ടില്ലെങ്കിലും അമ്മയെ സന്തോഷിപ്പിക്കാനായി കഷ്ടപ്പെട്ട് കഴിക്കുന്ന ഒരു കുഞ്ഞുമോളാണ് സോഷ്യൽ ലോകത്തെ താരം. പൊതുവെ ഭക്ഷണം കഴിക്കാൻ മടിയുള്ളവരാണ് കുഞ്ഞുങ്ങൾ. അതിനാൽ കുഞ്ഞുമക്കളെ ഭക്ഷണം കഴിപ്പിക്കാൻ കഷ്ടപ്പെടുന്ന മാതാപിതാക്കന്മാരെയാണ് നാം കാണാറുള്ളത്. എന്നാൽ ഈ കുഞ്ഞുമകൾ അമ്മയെ സന്തോഷിപ്പിക്കാനായി ഭക്ഷണം ഇഷ്ടപ്പെടാഞ്ഞിട്ടും കഷ്ടപ്പെട്ട് കഴിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. ഭക്ഷണം എങ്ങനെയുണ്ടെന്ന് ചോദിക്കുന്ന അമ്മയോട് നന്നായിട്ടുണ്ടെന്ന് കുഞ്ഞുമോൾ മറുപടിയുന്നതും ദൃശ്യങ്ങളിൽ കാണാം.
ഈ കുഞ്ഞിന്റെ അമ്മയായ ആനി വിൽകിൻസ് തന്നെയാണ് പൈപ്പർ എന്ന കുഞ്ഞുമിടുക്കിയുടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നതും. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ആണ് ഈ വീഡിയോ ആനി വിൽകിൻസ് ട്വിറ്ററിൽ പങ്കുവെച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. ഈ കുഞ്ഞുമോളെ അഭിന്ദിച്ചുകൊണ്ട് നിരവധി കമന്റുകളും എത്തുന്നുണ്ട്. ഒപ്പം ഇത്രയും മര്യാദയുള്ള ഒരു കുഞ്ഞിനെ ഇതുവരെ കണ്ടിട്ടില്ല എന്ന് രസകരമായി കമന്റ് ചെയ്യുന്നവരും നിരവധിയാണ്.
Story Highlights:Little girl adorable video