പ്രേക്ഷകർ തിരഞ്ഞ ‘തേന്മാവിൻ കൊമ്പത്തി’ലെ ചായക്കടക്കാരൻ, സിനിമാക്കരുടെ പൊള്ളാച്ചി രാജയായ കഥ
ചില കഥാപാത്രങ്ങൾ ഒറ്റ രംഗത്തിൽ മാത്രമാണെങ്കിലും പ്രേക്ഷകർ ഏറ്റെടുക്കും. അങ്ങനെ പ്രേക്ഷകരുടെ ശ്രദ്ധ കവർന്ന ഒട്ടേറെ ജൂനിയർ ആർട്ടിസ്റ്റുകൾ ഉണ്ട്. പേരറിയില്ലെങ്കിലും മീമുകളിലൂടെയും ട്രോളുകളിലൂടെയുമെല്ലാം ഇത്തരം കഥാപാത്രങ്ങൾ നിറസാന്നിധ്യമാകാറുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്ത ‘തേന്മാവിൻ കൊമ്പത്ത്’ സിനിമയിലെ ചായക്കടക്കാരൻ ഇങ്ങനെ ശ്രദ്ധേയനായതാണ്.
ഭാഷയറിയാത്ത മാണിക്യൻ ചായക്കടക്കാരനോട് സംസാരിക്കുന്ന രംഗം ഇന്നും മലയാളികളെ ആർത്തുചിരിപ്പിക്കുന്ന രംഗങ്ങളിൽ ഒന്നാണ്. തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിൽ ചായക്കടക്കാരന്റെ വേഷത്തിൽ എത്തിയത് പൊള്ളാച്ചി രാജ എന്നറിയപ്പെടുന്ന ആളായിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത വെട്ടം എന്ന ചിത്രത്തിലും ചായക്കടക്കാരന്റെ വേഷത്തിൽ പൊള്ളാച്ചി രാജ എത്തിയിരുന്നു.
അങ്ങനെയൊരു പേര് വന്നതിന് പിന്നിലും രസകരമായ ഒരു സിനിമാക്കഥയുണ്ട്. പൊള്ളാച്ചി കേന്ദ്രീകരിച്ചുള്ള ചിത്രങ്ങളിലെല്ലാം ഒരു സമയത്ത് പല റോളുകളിൽ ഇദ്ദേഹം എത്തിയിരുന്നു. അധികം സിനിമകളിൽ ഒന്നും വേഷമിട്ടിട്ടില്ലെങ്കിലും സിനിമയിൽ ലൊക്കേഷൻ മാനേജർ ആയി പ്രവർത്തിക്കുകയാണ് ഇദ്ദേഹം. പൊള്ളാച്ചി കേന്ദ്രീകരിച്ച് ചിത്രീകരിക്കുന്ന സിനിമകളുടെയെല്ലാം പ്രൊഡക്ഷൻ മാനേജർ ആയിരുന്നു പൊള്ളാച്ചി രാജ. നിവിൻ പോളി നായകനായ ഒരു വടക്കൻ സെൽഫിയിലും ഇദ്ദേഹം വേഷമിട്ടിരുന്നു.
Story highlights- location manager pollachi raja