സ്റ്റൈലന്‍ ലുക്കില്‍ മമ്മൂട്ടി; പുതിയ ചിത്രവും ഏറ്റെടുത്ത് ആരാധകര്‍

September 8, 2020
Mammootty new look goes viral

‘ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നില്ല… ‘എന്ന വര്‍ണ്ണന ഒരുപക്ഷെ ഏറ്റവും ഉചിതം മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കാണ്. അറുത്തിയൊന്‍പതിന്റെ നിറവില്‍ നില്‍ക്കുമ്പോഴും ആ മുഖത്ത് പ്രതിഫലിക്കുന്നത് നിത്യയൗവ്വനമാണ്. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് മമ്മൂട്ടിയുടെ പുതിയ ലുക്ക്. താരം തന്നെയാണ് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതും.

അതേസമയം മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വണ്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. താരത്തിന്റെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ ഏഴിനാണ് പിറന്നാള്‍ സ്‌പെഷ്യല്‍ ടീസര്‍ പുറത്തെത്തിയത്. പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമാണ് വണ്‍. ഈ സിനിമയ്ക്ക് വേണ്ടിയുള്ള മമ്മൂട്ടിയുടെ ഗെറ്റപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരള മുഖ്യമന്ത്രിയായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. കടക്കല്‍ ചന്ദ്രന്‍ എന്നാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്.

‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘വണ്‍’. ഇച്ചായീസ് പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മാണം. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ‘വണ്‍’, നിര്‍മിച്ചിരിക്കുന്നത് ശ്രീലക്ഷ്മി ആര്‍ ആണ്. ഭൂപന്‍ താച്ചോയും ശങ്കര്‍ രാജുമാണ് സിനിമയുടെ കോപ്രൊഡ്യൂസേഴ്‌സ്. ‘വണ്‍’ എന്ന ചിത്രത്തില്‍ ജോജു ജോര്‍ജും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

Story highlights: Mammootty new look goes viral

https://www.instagram.com/p/CE3PXuCJ1ri/?utm_source=ig_web_copy_link