കാടും, കിളികളും, കടലും; മമ്മൂട്ടിക്ക് മകൾ നൽകിയ പിറന്നാൾ കേക്കിന് പിന്നിലെ കൗതുകം

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനം ആരാധകരും സഹപ്രവർത്തകരും മക്കളുമെല്ലാം ചേർന്ന് ഗംഭീരമാക്കിയിരിക്കുകയാണ്. വാപ്പച്ചിക്ക് സ്നേഹ ചുംബനം നൽകിയാണ് മകൻ ദുൽഖർ സൽമാൻ ജന്മദിനം ആശംസിച്ചതെങ്കിൽ മകൾ സുറുമി മനോഹരമായൊരു കേക്കിലൂടെയാണ് ആശംസ അറിയിച്ചത്. കടലാഴങ്ങളുടെ നിറത്തിൽ ഭംഗിയായി അലങ്കരിച്ച കേക്കിന്റെ ചിത്രം മമ്മൂട്ടി തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
സുറുമി വാപ്പച്ചിക്കായി ഒരുക്കിയ കേക്കിൽ നിരവധി കൗതുകങ്ങളും ഉണ്ടായിരുന്നു. മമ്മൂട്ടിക്കായി പ്രത്യേകം തയ്യാറാക്കിച്ചതാണ് കേക്ക്. മരങ്ങൾ നടാനും കിളികളെ പരിചരിക്കാനുമൊക്കെ വളരെ ഇഷ്ടമാണ് മമ്മൂട്ടിക്ക്. അതുകൊണ്ടുതന്നെ കേക്കിലും കാടും മരങ്ങളും പഴങ്ങളും കിളികളുമൊക്കെ സുറുമി പ്രത്യേകം പറഞ്ഞ് ഒരുക്കിയിട്ടുണ്ട്.ഓറഞ്ചും സ്ട്രോബറിയുമെല്ലാം കേക്കിലുണ്ട്.
മമ്മൂട്ടിക്ക് ഇഷ്ടമുള്ള പഴങ്ങളും കിളികളുമൊക്കെയാണ് കേക്കിലുമുള്ളത്. ‘നിങ്ങൾക്കായി ഈ കേക്ക് പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു’ എന്നാണ് മമ്മൂട്ടി കേക്കിന്റെ ചിത്രം പങ്കുവെച്ചതിനൊപ്പം കുറിക്കുന്നത്. മൂന്നു മണിക്കൂറുകൾ കൊണ്ടാണ് മമ്മൂട്ടിയുടെ പിറന്നാൾ കേക്ക് തയ്യാറാക്കിയതെന്ന് കേക്ക് ബേക്കേഴ്സ് പറയുന്നു.
അതേസമയം, . നിരവധിപ്പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയത്. എണ്‍പതുകളുടെ തുടക്കത്തില്‍ സിനിമയിലേക്ക് എത്തിയ മമ്മൂട്ടി വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. കുടുംബനാഥനായി മമ്മൂട്ടി എത്തിയ ചിത്രങ്ങൾ ഒരുതുള്ളി കണ്ണീരോടെയല്ലാതെ പ്രേക്ഷകർക്ക് കണ്ടുതീർക്കാൻ സാധിക്കില്ല. ചരിത്രപുരുഷനായി എത്തിയാൽ അങ്ങേയെറ്റം ആവേശവും കാഴ്ചക്കാരിലേക്ക് പകരും. ഓരോ കഥാപാത്രവും വ്യത്യസ്തമാക്കുന്ന മമ്മൂട്ടിയുടെ മുഖ്യമന്ത്രി വേഷത്തിനായാണ് ആളുകൾ കാത്തിരിക്കുന്നത്. ‘വൺ’ എന്ന ചിത്രമാണ് ഇനി മമ്മൂട്ടിയുടേതായി പ്രേക്ഷകരിലേക്ക് എത്താനുള്ളത്.
Story highlights- mammootty’s special birthday cake