ഓക്സിജൻ സിലിണ്ടർ ഇല്ലാതെ 10 തവണ എവറസ്റ്റ് കീഴടക്കി; അംഗ് റിത ഷെര്‍പ ഇനി ഓർമ്മ
ഓക്സിജൻ സിലിണ്ടർ ഇല്ലാതെ നിരവധി തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയ അംഗ് റിത ഷെര്‍പ ഇനി ഓർമ്മ. നേപ്പാൾ സ്വാദേശിയായ അംഗ് റിത ഷെര്‍പ അസുഖ ബാധയെത്തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. 72 വയസായിരുന്നു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഓക്സിജൻ സിലിണ്ടർ ഇല്ലാതെ പത്ത് തവണയാണ് അംഗ് റിത ഷെര്‍പ എവറസ്റ്റ് കൊടുമുടി കീഴടക്കിയത്.
വളരെ അനായാസം ഇത്രയധികം തവണ എവറസ്റ്റ് കീഴടക്കിയ അദ്ദേഹം ഹിമപ്പുലി എന്നാണ് അറിയപ്പെട്ടിരുന്നത്. 1983- 1996 കാലഘട്ടത്തിലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് അദ്ദേഹം ഇത്രയധികം തവണ ഓക്സിജൻ സിലിണ്ടറിന്റെ സഹായം ഇല്ലാതെ കയറിയത്. ആദ്യമായി ഓക്സിജൻ സിലിണ്ടർ ഇല്ലാതെ ഏറ്റവും കൂടുതൽ തവണ കൊടുമുടി കയറിയത് അംഗ് റിത ഷെര്‍പ ആയിരുന്നു. എന്നാൽ ഇതിന് ശേഷം നിരവധി പേർ അദ്ദേഹത്തിന്റെ ഈ റെക്കോർഡ് തകർത്ത് കൊടുമുടി കയറിയിട്ടുണ്ട്. ഇത് വരെ ഉള്ളതിൽവെച്ച് ഓക്സിജൻ സിലിണ്ടർ ഇല്ലാതെ ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയത് 24 തവണയാണ്.
അതേസമയം എവറസ്റ്റ് കൊടുമുടി കയറാൻ എത്തുന്ന വിനോദ സഞ്ചാരികൾക്ക് വഴികാട്ടിയും ഗൈഡുമൊക്കെയാണ് ഷെർപകൾ മലകയറുന്നത്.
Story Highlights:man climped everest without oxygen cylinder dies