ഭക്ഷണശീലവും രോഗങ്ങളും; മാംസാഹാരം കഴിക്കുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
മാറി മാറി വരുന്ന ജീവിത സാഹചര്യവും ഭക്ഷണ രീതിയുമാണ് പല രോഗങ്ങൾക്കും കാരണമാകുന്നത്. പ്രത്യേകിച്ച് ജങ്ക് ഫുഡ് കഴിക്കുന്നത് ഒരു പരിധിവരെ കാന്‍സര്‍ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നു. മാംസാഹാരം സ്ഥിരമായി കഴിക്കുന്നവരിൽ ചീത്ത കൊളസ്‌ട്രോൾ കൂടുന്നതായാണ് പഠനങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാംസം സംസ്‌ക്കരിച്ച് പാക്കറ്റിലാക്കിയും മറ്റു ഭക്ഷണത്തിനൊപ്പവും കഴിക്കുന്നത് കാന്‍സറിന് കാരണമാകും. അതുകൊണ്ടുതന്നെ, ശീതീകരിച്ച് സൂക്ഷിക്കുന്ന പാക്കറ്റിലുള്ള സംസ്‌ക്കരിച്ച മാംസവും, ഇവ കൊണ്ട് തയാറാക്കുന്ന ഭക്ഷണ സാധനങ്ങളും പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.
ബീഫ്, മട്ടന്‍ എന്നിവയൊക്കെ ചുവന്ന മാംസങ്ങളാണ്. ഇത് ദിവസവും കഴിക്കുന്നവര്‍ക്ക് കാന്‍സര്‍ പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 17 ശതമാനം അധികമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇപ്പോള്‍ മാംസാഹാരം കനലില്‍ ചുട്ടെടുക്കുന്നത് വളരെ വ്യാപകമാണ്. ഇത്തരത്തില്‍ കനലില്‍ ചുട്ടെടുക്കുന്ന മാംസാഹാരം അമിതമായി കഴിക്കുന്നത്, കാന്‍സറിന് തന്നെ കാരണമായേക്കാം. എന്നാൽ മാംസാഹാരം ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതും ആവശ്യമാണ്. എന്നാൽ ഇത് അമിതമായി കഴിക്കുന്നത് ആരോഗ്യത്തെ വളരെ മോശമായി ബാധിക്കും.
Read also: ‘ചിലപ്പോൾ വേട്ടക്കാർ തന്നെ വേട്ടയാടപ്പെടുന്നു’; ത്രില്ലർ ചിത്രം ‘നായാട്ട്’ വരുന്നു
ചുവന്ന മാംസത്തിൽ അടങ്ങിയിരിക്കുന്ന പൂരിത കൊഴുപ്പ് ശരീരത്തിന്റെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കും. ഇത് ഹൃദയ സംബന്ധമായ രോഗങ്ങൾ ഉണ്ടാകാനും കാരണമാകും. ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന പോഷകങ്ങളാണ് അന്നജം, മാംസ്യം, കൊഴുപ്പ്, വിറ്റാമിൻ, ധാതു ലവണങ്ങൾ എന്നിവ, എന്നാൽ അന്നജം മാംസാഹാരത്തിൽ അടങ്ങിയിട്ടില്ല. വിറ്റാമിൻ വളരെ ചെറിയ അളവിൽ ചുരുക്കം മാംസങ്ങളിൽ മാത്രമേ അടങ്ങിയിട്ടുള്ളു.
Story Highlights: meat and health