ഇത് ഇന്ത്യൻ പിക്കാസോ ഫിദ മക്ബൂൽ ഹുസൈൻ
പാശ്ചാത്യ മാധ്യമങ്ങള്‍ ഇന്ത്യയുടെ പിക്കാസോ എന്നു വിശേഷിപ്പിച്ച വ്യക്തിയാണ് ഫിദ മക്ബൂൽ ഹുസൈൻ. മഹാരാഷ്ട്രയിലെ പന്ഥര്‍പുറില്‍ 1915 സെപ്തംബര്‍ 17-നാണ് ഫിദ മക്ബൂൽ ഹുസൈൻ ജനിച്ചത്. ചെറുപ്പം മുതൽ ചിത്ര രചനയിൽ താത്പര്യം നേടിയ അദ്ദേഹം സിനിമ പോസ്റ്റര്‍ രചയിതാവെന്ന നിലയിലാണ് ശ്രദ്ധനേടിയത്. ഇന്ത്യയിൽ ജനിച്ച് വളർന്ന അദ്ദേഹം ഇപ്പോൾ ഖത്തർ പൗരത്വം സ്വീകരിച്ച് അവിടെ സ്ഥിരതാമസം ആക്കിയിരിക്കുകയാണ്.
ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ചിത്ര കാരന്മാരിൽ ഒരാളായിരുന്നു ഫിദ മക്ബൂൽ. എട്ട് കോടി രൂപയ്ക്ക് വരെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ വിറ്റ് പോയിട്ടുണ്ട്. എക്കാലത്തെയും പ്രശസ്തമായ അദ്ദേഹത്തിന്റെ വർക്കുകളിൽ മദര്‍ തെരേസ പരമ്പരയും, ലോകത്തിലെ ഒമ്പത് മതങ്ങളെ അടിസ്ഥാനമാക്കിയും, കുതിരകളെ അടിസ്ഥാനമാക്കിയുമുള്ള ചിത്ര പരമ്പരകളും, 40 അടി ഉയരമുള്ള ഇരുപതാം നൂറ്റാണ്ടിന്റെ ഛായാചിത്രമെന്ന ചുവര്‍ ചിത്രവും അക്കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.
Read also: ഇത് ‘ഭൂതത്താന്റെ നടവരമ്പ്’; വ്യത്യസ്തമായ ഈ പേരിന് പിന്നിലുമുണ്ട് രസകരമായ ഒരു കഥ
1955-ല്‍ പദ്മശ്രീയും 1967ല്‍ പദ്മഭൂഷണും 1991ല്‍ പദ്മ വിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. അതിന് പുറമെ രാജ്യസഭാ അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ചിത്രരചനയ്ക്ക് പുറമെ അദ്ദേഹം സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. നടി മാധുരി ദീക്ഷിതിനെ നായികയാക്കി ‘ഗജഗാമിനി’ എന്ന സിനിമയാണ് അദ്ദേഹം സംവിധാനം ചെയ്‌തത്. അതിന് പുറമെ അദ്ദേഹത്തിന്റെ ആത്മകഥ ‘ദ മെയ്ക്കിങ് ഓഫ് ദ പെയ്ന്റര്‍’ എന്ന പേരില്‍ ചലച്ചിത്രമായിട്ടുണ്ട്. 2011 ജൂണ്‍ 9-ന് ലണ്ടനില്‍ വെച്ച് അദ്ദേഹം അന്തരിച്ചു.
Story Highlights: mf hussain birth anniversary