തലക്കെട്ടും നെറ്റിയിൽ കുറിയുമായി മോഹൻലാൽ; ചിത്രങ്ങൾ

September 14, 2020

മലയാളികളുടെ പ്രിയ താരമാണ് മോഹൻലാൽ. സിനിമ വിശേഷങ്ങൾക്കൊപ്പം താരത്തിന്റെ മറ്റ് വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. പെരിങ്ങോട്ടുകര ഗുരു കൃപ ആയുർവേദ ഹെറിറ്റേജിൽ സുഖചികിത്സയ്ക്ക് എത്തിയപ്പോൾ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. തലക്കെട്ടും നെറ്റിയിൽ കുറിയുമായി നിൽക്കുന്ന മോഹൻലാലിൻറെ ചിത്രങ്ങളാണ് വൈറലാകുന്നത്.

അതേസമയം മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ദൃശ്യം 2. തിയേറ്ററുകളില്‍ കൈയടി നേടി മികച്ച പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കിയ ചിത്രമാണ് ‘ദൃശ്യം’. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം 2013-ലാണ് പ്രദര്‍ശനത്തിനെത്തിയത്. ബോക്‌സ് ഓഫീസ് ചരിത്രത്തില്‍ത്തന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു ദൃശ്യം എന്ന സിനിമ. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുന്നു എന്ന പ്രഖ്യാപനവും പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു.

Read also: സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന 560 കുട്ടികള്‍ക്ക് പഠനവും ഭക്ഷണവും വസ്ത്രവും ഉറപ്പാക്കി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ചിത്രീകരണം. സിനിമയുടെ ചിത്രീകരണം കഴിയുന്നതുവരെ സംഘം പ്രത്യേക ക്വാറന്റീനിലായിരിക്കും. മികച്ച സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കും സെറ്റില്‍. ഷൂട്ടിങ് ഷെഡ്യൂള്‍ തീരുന്നതുവരെ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമടക്കം പ്രത്യേക താമസ സൗകര്യം ഒരുക്കും. കൊച്ചിയിലും തൊടുപുഴയിലുമായിട്ടായിരിക്കും ചിത്രീകരണം.

https://www.facebook.com/TheCompleteActorTCA/posts/2832194423549490

Story Highlights: mohanlal new viral pic