പുതിയ അതിഥിയെ കാത്ത് ഒരു കുടുംബം; 16-മത്തെ കുഞ്ഞ് 2021 ൽ
പാറ്റി ഫെർണാണ്ടസ് വീട്ടിലെ പുതിയ അതിഥിയ്ക്കായി കാത്തിരിക്കുകയാണ്.. കൂടെ താങ്ങും തണലുമായി ഭർത്താവ് കാർലോസുമുണ്ട്. തങ്ങളുടെ 16- മത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഈ ദമ്പതികൾ. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് പാറ്റിയും കാർലോസും തങ്ങളുടെ പതിനഞ്ചാമത്തെ കുഞ്ഞിനെ വരവേറ്റത്. പത്ത് പെൺകുട്ടികളും അഞ്ച് ആണ്കുട്ടികളുമാണ് ഇരുവർക്കും ഉള്ളത്. ഇതിൽ മൂന്ന് ജോഡി ഇരട്ടകുട്ടികളുമുണ്ട്.
നോർത്ത് കരലിനയിലെ ഷാർലറ്റിൽ ആണ് ഈ സുന്ദരമായ കുടുംബം ജീവിക്കുന്നത്. ‘കുട്ടികളെ നോക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ തനിക്ക് ഏറ്റവും കൂടുതൽ സന്തോഷം ലഭിക്കുന്നത് തന്റെ കുഞ്ഞുങ്ങൾക്കൊപ്പം ചിലവഴിക്കുമ്പോൾ ആണെന്നാണ് പാറ്റി പറയുന്നത്. ദൈവത്തിന്റെ വരദാനമാണ് കുട്ടികൾ, ദൈവം ഞങ്ങൾക്ക് കൂടുതൽ കുട്ടികളെ തരാൻ ആഗ്രഹിക്കുന്നു ഞങ്ങൾക്കത് വലിയ സന്തോഷവുമാണ് അതിനാൽ ഇനിയും കുട്ടികൾ വേണമെന്നാണ് ആഗ്രഹമെന്നും’ പാറ്റി പറഞ്ഞു.
Read also:മക്കളുടെ പിറന്നാളിന് ‘അല്ലു അര്‍ജുന്‍ സ്റ്റൈല്‍’ സര്‍പ്രൈസ് ഒരുക്കി അജു വര്‍ഗീസ്
38 കാരിയായ പാറ്റിയ്ക്ക് 2008 മുതൽ എല്ലാ വർഷവും കുട്ടികൾ വീതം ജനിച്ചു. കുട്ടികൾ തമ്മിൽ ഒരു വയസ് വ്യത്യാസം മാത്രമേ ഉള്ളു. അതുകൊണ്ടുതന്നെ കുട്ടികളെ നോക്കുക എന്നത് വലിയ ശ്രമകരമായ ജോലിയാണ്. എന്നാൽ ചെറിയ കുഞ്ഞുങ്ങളെ നോക്കാൻ മൂത്ത കുട്ടികൾ പാറ്റിയെ സഹായിക്കാറുണ്ട്. ഏകദേശം 37,000 രൂപയാണ് കുഞ്ഞുങ്ങൾക്ക് വേണ്ടി മാത്രമുള്ള ചിലവ്. കുട്ടികളുടെ വസ്ത്രങ്ങൾ കഴുകുക, കളിപ്പാട്ടം അടുക്കിവയ്ക്കുക എന്നിവയാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമെന്നും പാറ്റി പറയുന്നു.
Story Highlights: Mother of 15 reveals pregnant with her sixteenth child