മധുരമൂറും ചിരിയാലേ…; സംഗീതസംവിധായകന്‍ പി.എസ് ജയഹരി വിവാഹിതനായി
September 5, 2020

മധുരമൂറും ചിരിയാലേ…. അതിരന്‍ എന്ന ചിത്രത്തിലെ ഈ ഗാനം മതി പിഎസ് ജയഹരിയുടെ സംഗീത സംവിധാനത്തിന്റെ തീവ്രത തിരിച്ചറിയാന്‍. നിരവധി സുന്ദര ഗാനങ്ങളിലൂടെ ആസ്വാദക മനം കവര്‍ന്ന പിഎസ് ജയഹരി വിവാഹിതനായി. മീനാക്ഷിയാണ് വധു.
ആറ് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു ഇരുവരും. സെപ്റ്റംബര്‍ നാലിനായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നുണ്ട്
Read more: വര്‍ഷങ്ങള്‍ക്കിപ്പുറം ‘ഓസ്‌ട്രേലിയയിലെ ക്യൂട്ട് കസിനെ’ കണ്ട സന്തോഷം പങ്കുവെച്ച് പാര്‍വതി
തിരുവനന്തപുരം അണ്ടൂര്‍ക്കോണം ത്രിജ്ജ്യോതിപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. കൊവിഡ് പശ്ചാത്തലമായതിനാല്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
Story highlights: Music director P S Jayhari got married