അച്ഛനും അമ്മയും ചേച്ചിയും പിന്നെ ഞാനും; ആദ്യ കുടുംബ ചിത്രം പങ്കുവെച്ച് നക്ഷത്ര ഇന്ദ്രജിത്ത്
വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങള്‍ മിക്കപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. മലയാള ചലച്ചിത്രരംഗത്തെ താരകുടുംബം എന്നു വിശേഷിപ്പിക്കാവുന്ന പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മല്ലിക സുകുമാരന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത് എന്നിവരടങ്ങിയ കുടുംബത്തിന്റെ വിശേഷങ്ങള്‍ പലപ്പോഴും ശ്രദ്ധ നേടുന്നു. ഈ കുടുംബാംഗങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്ര പങ്കുവെച്ച ഒരു കുടുംബചിത്രമാണ് ഏറെ ശ്രദ്ധ നേടുന്നത്. പഴയകാല ചിത്രമാണ് നക്ഷത്ര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
പാട്ടുപാടിയും ക്യൂട്ട് ചിത്രങ്ങൾ പങ്കുവെച്ചുമൊക്കെ നിരവധി തവണ കൈയടി നേടിയിട്ടുള്ള താരപുത്രിയാണ് നക്ഷത്ര. നക്ഷത്രയുടെ ഒരു രസകരമായ വീഡിയോ അടുത്തിടെ പൂർണിമ പങ്കുവെച്ചിരുന്നു. പ്രേമം എന്ന ചിത്രത്തിലെ മലരേ നിന്നെ കാണാതിരുന്നാൽ.. എന്ന ഗാനം നക്ഷത്ര പാടുന്ന വീഡിയോയാണ് പൂർണിമ പങ്കുവച്ചത്. അഞ്ചുവർഷം മുൻപുള്ള വീഡിയോയിൽ വളരെ ആസ്വദിച്ച് പാടുകയാണ് കുഞ്ഞു നക്ഷത്ര. അതേസമയം ടിയാനിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നക്ഷത്ര. നിരവധി ഷോർട്ട് ഫിലിമുകളിലും വേഷമിടുന്നുണ്ട് ഈ കൊച്ചുമിടുക്കി.
ചേച്ചി പ്രാർത്ഥനയ്ക്കുമുണ്ട് സമൂഹമാധ്യമങ്ങളില്‍ അടക്കം നിരവധി ആരാധകർ. ഇടയ്ക്കിടെ പ്രാര്‍ത്ഥനയുടെ പാട്ട് വീഡിയോകള്‍ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുമുണ്ട്. 2018-ല്‍ തിയേറ്ററുകളിലെത്തിയ ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിലെ ‘ലാലേട്ട…’ എന്ന ഗാനം ആലപിച്ചതും പ്രാര്‍ത്ഥനയാണ്. ആസ്വാദകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു ഈ ഗാനം.
Story Highlights: nakshatra indrajith shares her first family photo